ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും, എഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജ ജയലളിതയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ എല്ലാവര്ക്കും സംശയമുണ്ടന്ന് പനീര്‍ശെല്‍വം ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജയലളിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ രണ്ടെത്തണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിക്കും. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ കാണും. അന്വേഷണം പ്രഖ്യാപിച്ചത് കടമയാണ്. പാര്‍ട്ടിയെ താന്‍ വഞ്ചിച്ചിട്ടില്ല. തമിഴകത്തെ ജനങ്ങള്‍ തനിക്കൊപ്പമാണ്. നിയമസഭയില്‍ ഭൂരിപക്ഷം തേടുമെന്നും അദ്ദേഹം പറഞ്ഞു.
പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയെ പ്രതിസന്ധിയിലാക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.
Discussion about this post