Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബാങ്കിലെ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നു; മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാം

by Brave India Desk
Feb 8, 2017, 02:47 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ഫെബ്രുവരി 20 മുതല്‍ 50000 രൂപ വരെ ആഴ്ചയില്‍ പിന്‍വലിക്കാം. നിലവില്‍ പിന്‍വലിക്കാനുള്ള പരിധി ആഴ്ചയില്‍ 24000 രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രണ്ട് ഘട്ടമായാണ് പിന്‍വലിക്കുക. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു വരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരക്കുകള്‍ അതേപടി നിലനിര്‍ത്തുകയാണ് ആര്‍ബിഐ ചെയ്തത്.

ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടുനയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങളാണുണ്ടായത്. ഒക്ടോബറില്‍, നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതി ഞെട്ടിച്ചു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തവണ തത്സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.

റിസര്‍വ് ബാങ്ക് നിരക്കുകുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിനുശേഷം മിക്കബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഒരുശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്കു കുറയ്‌ക്കേണ്ടതില്ലെന്ന് ആര്‍.ബി.ഐ. സമിതി തീരുമാനിക്കുകയായിരുന്നു.

പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപംവര്‍ധിച്ചതും നിരക്കുകുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Tags: reserve bank of indiacurrencycontrolwithdraw
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies