നാഗ്പൂര്‍ ; അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലുള്ള പ്രതിബദ്ധത ഉപേക്ഷിച്ചിട്ടില്ലെന്ന് ആര്‍എസ്എസ്. സുപ്രീംകോടതിയിലെ ഇതുസംബന്ധിച്ച കേസ് വേഗത്തിലാക്കാനുള്ള ശ്രമം തുടരുമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഭയ്യാജി ജോഷി വക്തമാക്കി.
‘രാമക്ഷേത്രം പണിക്കുവേണ്ടി പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അക്കാര്യങ്ങളില്‍ എന്തുവേണമെന്നു പിന്നീടു നോക്കാം. എന്നാല്‍ ക്ഷേത്രനിര്‍മാണം എന്ന വിഷയം ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല- ആര്‍എസ്എസ് ‘അഖില ഭാരതീയ പ്രതിനിധി സഭയുടെ ത്രിദിന സമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ഭയ്യാജി ജോഷി പറഞ്ഞു.
അയോധ്യയിലെ നിര്‍ദിഷ്ട രാമക്ഷേത്രം സംബന്ധിച്ചു ഹൈക്കോടതി വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാണ്. എന്നാല്‍ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. അവിടെ നടപടികള്‍ വളരെ മന്ദഗതിയിലാണ്. അതു വേഗത്തിലാക്കുകയാണ് ഇപ്പോള്‍ വേണ്ടത്.
പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പീഡനങ്ങള്‍ മൂലം അഭയം തേടി ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദുക്കള്‍ക്ക് അടിയന്തരമായി പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ക്കു പോകാന്‍ മറ്റ് ഇടമില്ല. ഇത്തരം ഒട്ടേറെ ഹിന്ദു കുടുംബങ്ങള്‍ ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും താമസിക്കുന്നു.
ഗോവധത്തിനെതിരെ ചില നിയമങ്ങളുണ്ടാക്കിയിട്ടു കാര്യമില്ല. ഗോവധനിരോധനം ഫലപ്രദമായി എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്.
ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയതിനെ അപലപിക്കുന്നു. എന്നാല്‍ അതിനു മതത്തിന്റെ നിറംകൊടുത്തു തെറ്റായ നിലയില്‍ വ്യാഖ്യാനിക്കരുത്.
ഘര്‍വാപസി മൂലം മോദി സര്‍ക്കാരിനു നിലവില്‍ ഒരു ഭീഷണിയും ഇല്ല. ആര്‍എസ്എസ് ആദിവാസികളുടെ ഇടയിലും ഗ്രാമങ്ങളിലും കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹിന്ദു സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും സര് കാര്യവാഹക് പറഞ്ഞു.
Discussion about this post