രാഹുല്‍ ഗാന്ധിയുടെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ ധാരാളം തമാശകള്‍ കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. ഗൂഗിളില്‍ തമാശപ്രചരിക്കുന്ന നേതാവെിന്റെ പക്ഷം പിടിച്ചിരിക്കുകയാണ് നിങ്ങളെന്നായിരുന്നു അഖിലേഷ് യാദവിനെതിരായ വിമര്‍ശനം. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൗധരി ചരണ്‍ സിങ്ങിനെ അപമാനിക്കാന്‍ കിട്ടിയ ഒരവസരവും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയിരുന്നില്ല, യുപിയെ സംര്കഷിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എസ്പി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇരുവരും സംസ്ഥാനത്തെയും രാജ്യത്തെയും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഗ്രാമത്തിനും ഒരു കുടംബത്തിനും വേണ്ടി മാത്രമാണ് എസ്പി നല്ലത്? ചെയ്തത്?. അവരുടെ സ്വന്തം വോട്ടര്‍മാര്‍ക്കു വേണ്ടി പോലും ഒന്നും ചെയ്തില്ല. സംസ്ഥാനത്തിന് ആവശ്യമായ സംരക്ഷണമൊരുക്കാന്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാറിന് കഴിയില്ല. നിഷ്കളങ്കരും സത്യസന്ധരുമായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്കുന്നതില് പോലും സര്‍ക്കാര്‍ പരാജയെപ്പട്ടിരിക്കുന്നുവെന്ന മുലായംസിങ് യാദവിെന്റ വാക്കുകള്‍ മോദി ആവര്‍ത്തിച്ചു.
Discussion about this post