തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. അടുത്ത ദിവസം കേരളം ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. ബിവറേജസ് കോര്‍പ്പറേഷനും ഹര്‍ജി നല്‍കും. മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കണമെന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം.
അതേസമയം ഇന്നലെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിന്റെ ബാര്‍ലൈസന്‍സ് അപേക്ഷ തള്ളി. ദേശീയ പാതയുടേയോ സംസ്ഥാന പാതയുടേയോ സമീപത്തോ ഉള്ള മദ്യശാലകള്‍ക്ക് ബാര്ലൈസലസ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്. സംസ്ഥാന ഹൈവേയുടെ സമീപത്താണ് ഹൈസിന്ത് സ്ഥിതി ചെയ്യുന്നത്.
സുപ്രീം കോടതി ഡിസംബര്‍ മാസത്തില്‍ പുറപ്പെടുവിച്ച വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന ഹോട്ടലിന്റെ വാദം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല.
Discussion about this post