ബെയ്ജിങ്: പാക്ക് ഭീകരന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടില്‍ പിന്തുണയ്ക്കണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന നിലപാടിലുറച്ച് ചൈന. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിന് അനുകൂലമായി ഇത് രണ്ടാം തവണയാണ് ചൈന മൃതുസമീപനം സ്വീകരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ സഹമന്ത്രിയുമായി 22ന് ബീജിങ്ങില്‍ വച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം.
മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വ്യക്തമായ തെളിവ് മാത്രമാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അത് മറിച്ചാണെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്യമായ തെളിവുണ്ടെങ്കില്‍ പിന്തുണ നല്‍കും. ചര്‍ച്ചയില്‍ മസൂദ് വിഷയത്തിന് പുറകെ എന്‍എസ്ജി അംഗത്വത്തെ പറ്റി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയെന്നത് സ്വാഭാവികമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തില്‍ ചൈനയുടേത് മുന്‍ നിലപാട് തന്നെയാണ്. ഇന്ത്യയുടെ അംഗത്വം പലതരം പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുമെന്നും വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയിലെ ഭീകരവിരുദ്ധ സമിതിയില്‍ ഉള്ള രാജ്യങ്ങള്‍ക്കെല്ലാം ചട്ടം അനുസരിച്ചേ നീങ്ങാനാകുവെന്നാണ് ചൈനയുടെ നിലപാട്.
Discussion about this post