നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് ഹോസ്പിറ്റലില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല. അതേ സമയം സ്ഥാപനത്തില്‍ നിന്ന് തല്‍ക്കാലം വിട്ടു നില്ക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടത് പക്ഷത്തെയും വലത് പക്ഷത്തെയും ഉന്നത ബന്ധങ്ങളാണ് ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നെവരെ സംരക്ഷിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഡോ. ജമീലയുടെ പ്രതികരണം. സ്ഥാപനത്തില്‍ നിന്നും ഇവര്‍ ജോലി രാജിവെച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്ത് വന്നിരുന്നു.
എന്നാല്‍ താന്‍ രാജിവെച്ചിട്ടില്ലെന്നും ജോലിയുപേക്ഷിക്കണമോ എന്ന കാര്യം ആലോചനയിലാണെന്നും ഡോ.ജമീല പറയുന്നു.
ഏതാനും ദിവസങ്ങളായി അവധിയിലാണ് രാജി വെക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ജിഷ്ണു കേസുമായി ബന്ധപ്പെട്ട് തന്റെ ഒരു സഹായവും മാനേജ്‌മെന്റ് തേടിയിട്ടില്ലെന്നും ഡോ.ജമീല പറഞ്ഞു.
Discussion about this post