ചൈന ആണവശക്തി കൂട്ടിയതിന് പിന്നാലെ വമ്പന്‍ നീക്കവുമായി അമേരിക്ക. വിപുലവും തന്ത്രപ്രധാനവുമായ ആണവ പദ്ധതിയ്ക്ക് ഇതോടെ ജോ ബൈഡന്‍ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അടുത്ത ദശകത്തില്‍ തന്നെ ആണവായുധ ശേഷിയില്‍ ചൈന അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന രാജ്യമായിത്തീരാതിരിക്കാന്‍ വേണ്ടിയാണ് പെന്റഗണിന്റെ ഈ സുപ്രധാന നീക്കം.
ചൈനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ആഗോള പവര്‍ ഡൈനാമിക്‌സില്‍ വലിയ മാറ്റം തന്നെ വരുത്തിയേക്കുമെന്നും അമേരിക്ക ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്ത്രപരമായ നീക്കത്തിലൂടെ ആ ആശങ്കയെയാണ് അമേരിക്ക മറികടന്നിരിക്കുന്നത്.
ചൈനയെ മാത്രമല്ല റഷ്യയെയും നോര്‍ത്ത് കൊറിയയെയും എങ്ങനെ നേരിടാമെന്ന് വിശദവും വിദഗ്ദവുമായ പദ്ധതികളാണ് പുതിയ ആണവതന്ത്രത്തിലുള്ളത്. മുന്‍ കാലത്ത് അമേരിക്കയുടെ ആണവശക്തിയെ മറികടക്കാനുള്ള സംയുക്ത നീക്കം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിരുന്നില്ല.
എന്നാല്‍ പുതിയ പരിസ്ഥിതിയില്‍ റഷ്യയും ചൈനയും തമ്മിലുള്ള ഇടപാടുകളെയും യുക്രൈന്‍ യുദ്ധത്തിനായി ഉത്തരകൊറിയയും ഇറാനും റഷ്യയ്ക്ക് നല്‍കുന്ന പിന്തുണയെയും വലിയ ആശങ്കയോടെയാണ് അമേരിക്ക നോക്കികാണുന്നത്.
Discussion about this post