കണ്ണൂർ: ഇസ്രായേലിൽ നിന്നും കണ്ണൂർ സ്വദേശി ബിജു കുര്യൻ മുങ്ങിയത് തൊഴിൽതേടിയെന്ന് സൂചന. സുഹൃത്തുക്കളിൽ നിന്നുമാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കുന്നത്. ഇസ്രായേലിൽ കൂലിപ്പണി ചെയ്താൽ ദിവസം 15,000 രൂപ കിട്ടുമെന്നും കൃഷിപ്പണിയേക്കാൾ ലാഭകരം ഇതാണെന്നും ബിജു പറഞ്ഞിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുജിത് പറയുന്നത്.
കേരളത്തിലേക്ക് തിരിക്കുന്നതിന് തലേ ദിവസമാണ് ബിജുവിനെ കാണാതായത്. വ്യക്തമായി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമായിരുന്നു ഇതെന്നാണ് മനസ്സിലാകുന്നത്. ഇസ്രായേലിലേക്ക് വന്നതിന് ശേഷം ഇവിടെയുള്ള സുഹൃത്തുക്കളുമായി ബിജു നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇസ്രായേലിൽ തന്നെ തങ്ങുന്നതിന് വേണ്ടിയാണ് അദ്ദേഹം തങ്ങൾക്കൊപ്പം എത്തിയത് എന്ന് വേണം മനസ്സിലാക്കാൻ. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിയുടെ ഇരട്ടിയാണ് ഈ തുക. പിന്നെന്തിന് കൃഷി ചെയ്യണമെന്ന് ബിജു പറഞ്ഞിരുന്നതായും സുജിത് വ്യക്തമാക്കി.
അതേസമയം കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയക്കാനുള്ള തീരുമാനം വന്നയുടനെ ബിജു നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. എങ്ങനെയെങ്കിലും സംഘത്തിനൊപ്പം ഇടം പിടിക്കുകയായിരുന്നു ലക്ഷ്യം. സ്വയം പണം മുടക്കിയാണ് ബിജു വിമാന ടിക്കറ്റ് എടുത്തത്.
Discussion about this post