ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കാർഗോ വിമാനമായ ഫെഡ്എക്‌സ് ആണ് അടിയന്തിരമായി താഴെയിറക്കിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ ഏർപ്പെടുത്തി.
ഉച്ചയോടെയായിരുന്നു സംഭവം. ദുബായിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് അൽപ്പ സമയത്തിനുള്ളിൽ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതോടെ വേഗം വിമാനത്താവളത്തിൽ തന്നെ വിമാനം താഴെയിറക്കി.
വിമാനത്തിലെ ജീവനക്കാർ മുഴുവൻ സുരക്ഷിതരമാണ്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് നേരിയ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post