അമിതവണ്ണം കുറച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ മരിച്ചു. 19 വയസ്സുമാത്രമുള്ള മതിയൂസ് പാവ്‌ലികിനെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മരണകാരണമായെന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നമാണ് മതിയൂസിന്റെ രൂപമാറ്റത്തിന് വഴിതെളിച്ചത് 2019 മുതലാണ് തന്റെ ശരീരസൗന്ദര്യ പരീക്ഷണങ്ങള്‍ മതിയൂസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് തുടങ്ങിയത്. ഇത് നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കി. പിന്നാലെ ഇതിന് വന്‍ആരാധക പിന്തുണയും ലഭിച്ചു. മതിയൂസിന്റെ അകാല മരണത്തിന് കാരണമായതെന്തെന്ന അന്വേഷണത്തിലാണ് പ്രിയപ്പെട്ടവര്‍.
എന്നാല്‍ സംഭവത്തില്‍ ചില ആരോഗ്യ വിദഗ്ധര്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് രംഗത്തുവന്നിരുന്നു. മസിലുണ്ടാകാനായി മതിയൂസ് ഉപയോഗിച്ച രാസവസ്തുക്കള്‍ തന്നെയാകാം ജീവനെടുത്തതെന്നാണ് ഇവര്‍ സംശയിക്കുന്നത്.
ബോഡി ബില്‍ഡിങ്ങിന്റെ ഭാഗമായി മതിയൂസ സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിച്ചിരുന്നതായി സുചനയുണ്ട് . ഇതാണോ മരണകാരണമെന്നും; സംശയിക്കുന്നുണ്ട്. മസിലുണ്ടാകാനും ശരീര ശരീര സൗന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇത്തരം മരുന്നുകള്‍ ആന്തരാവയങ്ങളെ വളരെ ദോഷകരമായാണ് ബാധിക്കുക. മുമ്പും കായിക രംഗത്തും ശരീര സൗന്ദര്യ മത്സര രംഗത്തുമുള്ള പലര്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബോഡി ബില്‍ഡിങ് മത്സരങ്ങളില്‍ മതിയൂസ് തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പ്രാദേശിക മത്സരങ്ങളില്‍ അടുത്തിടെ നാലാമതും അഞ്ചാമതും എത്തിയ മതിയൂസ് 2023ല്‍ അണ്ടര്‍ 23 കോംപറ്റീഷനിലും ജയിച്ചിരുന്നു. ചെറിയ പ്രായത്തില്‍ ശരീരത്തില്‍ ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ ഉപയോഗിച്ച മരുന്നുകള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.
Discussion about this post