ബ്രിട്ടീഷ് ദമ്പതികളായ മാര്‍ട്ടിന്റെയും സാറയുടെയും വലിയ സ്വപ്‌നമായിരുന്നു തങ്ങളുടെ മനസ്സിനണങ്ങിയ ഒരു ഭവനം സ്വന്തമാക്കുക എന്നത്. ഇതിനായി അവര്‍ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വില്പനയ്ക്ക് വെച്ചിരുന്ന പല വലിയ വീടുകളും പോയി കണ്ടു. ഒടുവില്‍ അവര്‍ ചരിത്രപ്രധാനമായ ഒരു വലിയ വീടിന്റെ മുന്നിലാണ് തങ്ങളുടെ യാത്ര അവസാനിപ്പിച്ചത്. 10 കിടപ്പുമുറികളോട് കൂടിയ ജാക്കോബിയന്‍ രീതിയിലുള്ള സ്‌റ്റെയറുകള്‍ ഉള്ള ആ വീട് അവര്‍ക്ക് അത്രയും ഇഷ്ടമായി.
വീടിന്റെയും സ്ഥലത്തിന്റെയും കൂടാതെ അതിനുള്ളിലുള്ള ചരിത്രമൂല്യമുള്ള വസ്തുക്കളുടെയുമൊക്കെ വിലയായി 1.5 മില്യണ്‍ പൗണ്ട് അതായത് 16 കോടിയില്‍ പരം പണം കൈമാറ്റം ചെയ്യുകയും ചെയ്തു. വീടും അവരുടെ പേര്‍ക്ക് മുന്‍ ഉടമ നല്‍കി. ഇവിടെയൊന്നുമല്ല പ്രശ്‌നം. ഒടുവില്‍ അവര്‍ താമസിക്കാനായി വീട്ടിലെത്തിയപ്പോള്‍ ആ കാഴ്ച്ച കണ്ട് നടുങ്ങിപ്പോയി.
വീട്ടിനുള്ളിലെ പുരാവസ്തുമൂല്യമുള്ള വസ്തുക്കളുള്‍പ്പെടെ മുന്‍ ഉടമ കൊണ്ടുപോയിരിക്കുന്നു.മാര്‍ക്ക് പെയ്ന്‍ എന്ന ഇയാള്‍ ആ വീട്ടിനുള്ളിലുള്ള 90 ശതമാനം വസ്തുക്കളുമ കടത്തിയെന്നാണ് റിപ്പോര്‍ട്ട് . വാതിലുകള്‍, ജനലുകള്‍, ഫയര്‍ പ്ലേസുകള്‍, തറയോടുകള്‍, പ്ലംബിഗ്, വയറിംഗ് എല്ലാം സ്റ്റൈയ്ന്‍ഡ് ഗ്ലാസ് വിന്‍ഡോയുടെ ഗ്ലാസും ഇയാള്‍ ഊരിക്കൊണ്ടുപോയി.
ആശിച്ച് മോഹിച്ച് മോഹവില കൊടുത്തു സ്വന്തമാക്കിയ വീട്ടില്‍ താമസിക്കാനെത്തിയ മാര്‍ട്ടിന്റെയും സാറയുടെയും മാനസികാവസ്ഥ എന്തായിരിക്കും. ഇതിനിടെ ഈ മാര്‍ക്ക് പെയ്ന്‍ നിയോഗിച്ച ഒരു ജോലിക്കാരന്‍ വന്ന് വീടിന് മുന്‍ഭാഗത്തുള്ള തൂണും പൊളിച്ചു. എന്തായാലും മാര്‍ക്ക് പെയ്‌നെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഈ ദമ്പതികള്‍. എന്ത് സംഭവിക്കുമെ്ന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.













Discussion about this post