വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ചവർക്കായി തങ്ങളാൽ കഴിയുന്ന സഹായങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത് ദുരന്ത മേഖലയിൽ ദിവസങ്ങളായി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടക്കുകയാണ്. ഇപ്പോൾ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഷെഫ് പിള്ള പങ്കുവെച്ച കുറിപ്പാണ് വൈറൽ ആവുന്നത്
ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണെന്നും നാലു ദിവസം മുന്നേ കൊച്ചിയിലെ ടോളിൻസ് ഗ്രുപ്പ് സഞ്ചാരിയിലേക്ക് ബിരിയാണി അരി തന്ന് വിട്ടിരുന്നു, അത് തീരാറായി എന്നറിഞ്ഞനേരം ആരോടും ചോദിക്കാതെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചുവെന്നും ഡിണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ റിയ മേഡം നിർബന്ധപൂർവ്വം തങ്ങളെയേൽപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.
വയനാട്ടിലെ ഭക്ഷണം ഒരുക്കുന്നതിനെ പറ്റി ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്…! നാലു ദിവസം മുന്നേ കൊച്ചിയിലെ ടോളിൻസ് ഗ്രുപ്പ് സഞ്ചാരിയിലേക്ക് ബിരിയാണി അരി തന്ന് വിട്ടിരുന്നു… അത് തീരാറായി എന്നറിഞ്ഞനേരം ആരോടും ചോദിക്കാതെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചു..!!
ഏകദേശം 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി…! ദിണ്ടിഗലിലെ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും പിരിച്ചെടുത്ത 20000 രൂപ പ്രിൻസിപ്പൽ റിയ മേഡം നിർബന്ധപൂർവ്വം ഞങ്ങളെയേൽപ്പിച്ചു..! ഒരു ദിവസത്തെ രാത്രി ഭക്ഷണം അവരുടെ വകയിൽഇതിനൊക്ക എങ്ങനെ നന്ദി പറയണം എന്നറിയില്ല…
സുന്ദരമായ ഭൂമിയിലെ കൃത്യമായി എണ്ണപ്പെട്ട നാളുകളിൽ ജീവിക്കാനാവുന്നതും, ഇതിന്റെയൊക്കെ ചെറിയൊരു ഭാഗമാകാൻ പറ്റുന്നതും അത്യധികം സന്തോഷം തരുന്നു..! ഒരുപാട് ഒരുപാട് സ്നേഹങ്ങൾ വാരി വിതറുന്നു..!
Discussion about this post