ലോകത്ത് കാപ്പിപ്പൊടി വേസ്റ്റ് കുന്നുകൂടിയത് വലിയ പ്രശ്‌നമായി തീരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ഷവും 10 ബില്യണ്‍ കിലോഗ്രാമോളം കോഫിയാണ് ലോകത്ത് വേസ്റ്റാക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ കുറച്ചുഭാഗം ലാന്‍ഡ് ഫില്ലിനുപയോഗിക്കുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് ഉപയോഗിക്കാനോ സംസ്‌കരിക്കാനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല.
കാപ്പി മാലിന്യം വളരെ വലിയ തോതില്‍ തന്നെ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളും. മീഥൈന്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിവയെല്ലാം പരിസ്ഥിതിയ്ക്ക് വലിയ ആഘാതമേല്‍പ്പിക്കുന്നവയാണ് ഇതിനെ ചെറുക്കുന്നതിനായാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പുതിയൊരു ഗംഭീര കണ്ടുപിടുത്തം നടത്തിയത്. ആസ്‌ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ വൈറല്‍ കണ്ടെത്തലിന് പിന്നില്‍.
കരിച്ച കാപ്പിപ്പൊടി ചേര്‍ത്ത കോണ്‍ക്രീറ്റിന് സാധാരണ കോണ്‍ക്രീറ്റ് മിശ്രിതത്തേക്കാള്‍ 30 മടങ്ങ് ശക്തിയുള്ളതായി ഇവര്‍ കണ്ടെത്തി. നിര്‍മ്മാണരംഗത്തിന് ആഗോളതലത്തില്‍ ഉണര്‍വ്വ നല്‍കുന്ന ഒരു പുതിയ മാറ്റമാണ് ഇത്. മണലിന് പകരം ഇനി കോണ്‍ക്രീറ്റില്‍ കാപ്പിപ്പൊടി ഉപയോഗിക്കുന്ന കാലം വരും . ഇനി മണല്‍ ഖനനം ചെയ്യേണ്ട ആവശ്യം കുറയ്ക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഓര്‍ഗാനിക് സംയുക്തമായതിനാല്‍ കാപ്പിപ്പൊടി നേരിട്ട് കോണ്‍ക്രീറ്റില്‍ ചേര്‍ക്കാനാവില്ല. കാരണം ഇതിലെ കെമിക്കലുകള്‍ വിഘടിക്കുന്നതിനും ലീക്ക് ചെയ്യുന്നതിനും കാരണമായിത്തീരും. 350 ഡിഗ്രി സെല്‍ഷ്യസില്‍ കോഫി വേസ്റ്റ് കരിച്ചതിന് ശേഷമാണ് കോണ്ക്രീറ്റില്‍ ഇത് ഉപയോഗിക്കുക. ് കോഫിയുടേത് കൂടാതെ മറ്റ് ജൈവ മാലിന്യങ്ങളുടെ ബയോചാര്‍സും ഇങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരമാവധി നോക്കുകയാണ് ശാസ്ത്രലോകം.
Discussion about this post