ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മറ്റി.ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വിമർശിച്ചു.
മൂന്ന് കാര്യങ്ങൾ പൂർത്തീകരിച്ചാൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയ പ്രക്രിയ പൂർത്തീകരിക്കൽ.വോട്ടർ പട്ടിക പുതുക്കൽ, തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സമാധാനാന്തരീക്ഷം.
അതേസമയം ഇടതുപാർട്ടികളും മറ്റ് മതേതര പാർട്ടികളുമായി ചേർന്ന് ദേശീയ സമരങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സിപിഎം.ജനകീയ വിഷയങ്ങളെ മുൻനിർത്തിയാണ് സിപിഎം കേന്ദ്ര നേതൃത്വം കേന്ദ്ര സർക്കാറിനെതിരെ സമരത്തിനൊരുങ്ങുന്നത്.
Discussion about this post