പത്തനംതിട്ട: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവിന്റെ ഭാര്യ. പൊങ്കാലയിടുന്ന സ്ത്രീകൾക്ക് സമീപത്ത് കൂടി നടന്നുപോകുന്ന വിദേശവനിതകളുടെ ചിത്രത്തിനൊപ്പമാണ് നേതാവിന്റെ ഭാര്യ വിശ്വാസികളെ അവഹേളിച്ചത്. സിപിഎം പത്തനംതിട്ട പ്രമാടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയാണ് ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ മുഴുവൻ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ചത്.
‘റോഡ് എന്താണെന്നും എന്തിന് വേണ്ടി ഉളളതാണെന്നും അത് എങ്ങനെ വൃത്തിയായും ഭംഗിയായും സംരക്ഷിക്കാമെന്നും അറിയാവുന്ന നാട്ടിലെ സ്ത്രീകൾ തല ഉയർത്തിപ്പിടിച്ച് ആത്മാഭിമാനത്തോടെ നടക്കും. അല്ലാത്തവർ റോഡിൽ കുത്തിയിരുന്ന് പിച്ചും പേയും പറഞ്ഞ് കഞ്ഞിവെച്ച് ഇങ്ങനെ വായ്‌നോക്കി ഇരിക്കും’ എന്നായിരുന്നു ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ ഉൾപ്പെടെയുളളവർ സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചു. ഈ റോഡുകൾ തുണിയില്ലാതെ നടക്കുന്നവർക്കും കഞ്ചാവും മദ്യവും അടിച്ചു വീടും കാടും റോഡും തിരിച്ചറിയാത്തവരായി കിറുങ്ങി നടക്കുന്നവർക്കും ഒക്കെ പതിച്ചു നൽകാം.. സന്തോഷവുമോ എന്ന് നിവേദിത സുബ്രഹ്മണ്യൻ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
ഒരു കാലത്ത് ഈ മഹാവനിതയുടെ മുൻഗാമികൾ ഈ നാട്ടിലേക്ക് വന്ന മദാമ്മമാരുടെ അടിമ പണി ചെയ്യേണ്ടി വന്നവരാകും … ചില അടിമകൾ ഇപ്പോളും ആ അടിമത്വത്തെ മനസാ വരിക്കുന്നു സ്വന്തം നാടിന്റെ നന്മയും വിശുദ്ധിയും വിശാലതയും കാണാൻ ഇവിടെ ഇന്ന് ഒഴുകി എത്തുന്ന അനേകം വിദേശികൾക്ക് ഈ ഭാരതവും ഇവിടത്തെ സംസ്‌കാരവും എത്ര താൽപര്യമായാലും .. ഇവിടെയുള്ള ചില അടിമകൾക്ക് ഈ നാടിന്റെ നന്മയും സംസ്‌കാരവും ദഹിക്കില്ല.. ഉൾക്കൊള്ളാൻ ആവില്ലെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വിമർശിച്ചു.
Discussion about this post