വലിയ ഓഫറുകളാണ് ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നത്്. ഇത്തരം ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്് തന്നെ സമീപ കാലത്ത് രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വളരെ കൂടുതലുമാണ്. എന്നാല്‍ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതില്‍ വലിയ വീഴ്ചകളും സംഭവിക്കുന്നുണ്ട് കണക്കുകള്‍ പ്രകാരം . 2019 മാര്‍ച്ചില്‍ 87,686 കോടി രൂപയായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ വരുത്തിവച്ച കുടിശ്ശികയെങ്കില്‍ അത് 2024 ജൂണ്‍ ആയപ്പോഴേക്കും് 2.7 ലക്ഷം കോടി രൂപയായി വളര്‍ന്നു.
ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവ് മുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ മിനിമം തുക മാസങ്ങളായി അടയ്ക്കാതിരിക്കുമ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റ് ഡിഫോള്‍ട്ടാകുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക ആറു മാസത്തേക്ക് അടയ്ക്കാതിരുന്നാല്‍ കുടിശ്ശികകാരുടെ പട്ടികയില്‍ ബാങ്ക് നമ്മളെ ഉള്‍പ്പെടുത്തും. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് ഡിആക്ടീവാവുകയും ചെയ്യും.
ഈ ഘട്ടത്തില്‍ ബാങ്ക് ബില്‍ തിരിച്ചടയ്ക്കാനുള്ള നോട്ടീസുകള്‍ അയക്കും. തിരിച്ചടയ്ക്കാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിച്ച് ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് നോണ്‍ പെയ്‌മെന്റ് റിപ്പോര്‍ട്ട് നല്‍കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ വളരെയധികം ബാധിക്കുകയും ഭാവിയില്‍ വായ്പയോ ക്രെഡിറ്റ് കാര്‍ഡോ ലഭിക്കുന്നതിന് തടസമാവുകയുമൊക്കെ ചെയ്യുന്നതാണ്
ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വായ്പ തിരിച്ചടവുകള്‍ അനുസരിച്ചാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കൂടാതെ തിരച്ചടയ്ക്കാനുള്ള തുക ലഭിക്കുന്നത് ബാങ്ക് സിവില്‍ കേസ് ഫയല്‍ ചെയ്യാം. അസാധാരണ ഘട്ടങ്ങളില്‍ ബാങ്ക് ക്രിമിനല്‍ കേസ് നടപകളിലേക്കും കടക്കാറുണ്ട്.
Discussion about this post