കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്നതിന് ഊബര്‍ ഈടാക്കുന്ന അമിത നിരക്കിനെക്കുറിച്ച് യുവാവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സൂര്യ പാണ്ഡെ എന്നയാളാണ് ഊബര്‍ ക്യാബുകളും ഓട്ടോകളും വാങ്ങുന്ന അമിത നിരക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ലിങ്ക്ഡിനില്‍ പങ്കുവെച്ചത്.
‘സ്റ്റോക്ക് മാര്‍ക്കറ്റിന് പകരമായി ഊബറിനുവേണ്ടി പണം നിക്ഷേപിക്കുകയാണെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഹര്‍ഷാദ് മേത്തയെ മറികടക്കുമായിരുന്നു!” എന്നാണ് ലിങ്ക്ഡിനില്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പാണ്ഡെ പറഞ്ഞത്. ഊബര്‍, റാപ്പിഡോ, ഒല മുതലായവ എളുപ്പത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും യാത്രക്കാര്‍ക്ക് പ്രയോജനകരമാകാന്‍ വേണ്ടിയാണ് ആരംഭിച്ചത്.
എന്നാല്‍ ചെറിയൊരു മഴ പെയ്തപ്പോഴേക്കും ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ഒരു ചെറിയ യാത്രയ്ക്ക് യഥാര്‍ത്ഥ നിരക്കിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഊബര്‍ ഈടാക്കുന്നതെന്ന് യുവാവ് പോസ്റ്റില്‍ ആരോപിച്ചു.
ഇത്തരം ചെറിയ യാത്രകള്‍ക്കായി ആ വഴി പോകുന്ന ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതാണ് നല്ലതെന്ന് പാണ്ഡെ പറഞ്ഞു. യുവാവ് പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ Uber Go നല്‍കുന്ന ചാര്‍ജ്ജ് 700 രൂപയും UberXL ന്റെ നിരക്ക് 588 രൂപയുമാണ്. ഇതില്‍ Uber Auto- യുടെ 146 രൂപയും Uber Moto- യുടെ 114 രൂപയും മാത്രമാണ് ഏറ്റവും കുറഞ്ഞ നിരക്കായി കാണിക്കുന്നത്.
എന്നാല്‍ അവതന്നെ സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണ് .
Discussion about this post