ദിനോസര്‍ യുഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ ശാസ്ത്ര ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിചിത്രമായ ഒരു കണ്ടെത്തലും അതിനോടനുബന്ധിച്ച് നടന്ന പഠനങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മഡഗാസ്‌കറില്‍ നിന്നാണ് ആ അമ്പരപ്പിക്കുന്ന കണ്ടെത്തലുണ്ടായത്.
ഭീമാകാരനായ ഒരു തവളയുടെ ഫോസില്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ഇന്ന് നമ്മള്‍ കാണുന്ന തരത്തിലുള്ള രൂപമാണെങ്കിലും തവളയ്ക്ക് വലിയ വലിപ്പമാണുണ്ടായിരുന്നത്. ഇത് ഗവേഷകരെ ആദ്യം അല്‍പ്പം ആശയക്കുഴപ്പത്തിലാക്കിയെന്ന് തന്നെ പറയാം.
70 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഭീമാകാരന്‍ ജീവിച്ചിരുന്നത്. ഒരു ബീച്ച് ബോളിനേക്കാള്‍ വലിപ്പമുണ്ടായിരുന്ന ഇവ ചെറിയ ദിനോസറുകളെയും മുതലകളെയുമൊക്കെയാണ് ഭക്ഷണമാക്കിയിരുന്നത്. ബെയ്ല്‍സെബൂഫോ എന്നാണ് ഗവേഷകര്‍ ഇതിന് നാമകരണം നടത്തിയത്. ബെയ്ല്‍സെബൂബ് എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഈ പദം നിര്‍മ്മിച്ചത്. ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം പിശാച്. ചെകുത്താന്‍ എന്നൊക്കെയാണ്.
ഗ്രീക്ക് പദത്തിനൊപ്പം ലാറ്റിന്‍ വാക്കായ ബൂഫോയും ചേര്‍ത്തു. 2008ലാണ് ബെയ്‌സ്സെബൂഫോയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തുന്നത്. ഇവ സൗത്ത് അമേരിക്കയില്‍ മാത്രം അധിവസിച്ചിരുന്ന ജീവികളായിരുന്നുവെന്നതാണ് അവര്‍ കണ്ടെത്തിയത്. കാരണം മുമ്പ് എവിടെ നിന്നും ഇതിന്റെ ഫോസിലുകളോ ജീവിച്ചിരുന്നതിന്റെ എന്തെങ്കിലും തെളിവുകളോ ലഭിച്ചിട്ടില്ല.
ഇന്ന് കാണപ്പെടുന്ന കൊമ്പുകളുള്ള തവളകളുടെ മുന്‍തലമുറക്കാരനാണ് ഈ ഭീമാകാരന്‍ തവളയെന്നാണ് നിഗമനം, ഇവയുടെ മറ്റൊരു പ്രത്യേകത കുറുകിയ കാലുകളും വലിയ വായുമാണ്.
Discussion about this post