Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ധർമ്മ ദണ്ഡ് ധർമ്മപരിപാലകന്; പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറി

by Brave India Desk
May 27, 2023, 08:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; നീതിപൂർവ്വമായ ഭരണത്തെ സൂചിപ്പിക്കുന്ന ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൈമാറി. തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 21 ആധീനങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനും ചടങ്ങിനെത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ഈ ഇനി ചെങ്കോൽ സ്പീക്കറിന്റെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും.

നീതിയും നീതിയുക്തവുമായ ഭരണത്തിന്റെ ആവശ്യകതയെയാണ് ചെങ്കോൽ സൂചിപ്പിക്കുന്നതെന്നും തിരുക്കുറൾ ഉൾപ്പെടെ തമിഴ് സാഹിത്യത്തിലെ നിരവധി പുസ്തകങ്ങളിൽ ചെങ്കോലിനെ പരാമർശിക്കുന്നുണ്ടെന്നുംതിരുവാവടുതുറൈ ആധീനത്തിലെ ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമി പറഞ്ഞു.

Stories you may like

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സ്വതന്ത്ര്യ ഇന്ത്യയോളം പഴക്കമുള്ളതാണ് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന സ്വർണ ചെങ്കോൽ. 1947 ആഗസ്റ്റ് 14 ന് ഇന്ത്യ സ്വതന്ത്ര്യയാവാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേ ജവഹർലാൽ നെഹ്രുവിന് ലഭിച്ചതാണത്. ഇന്ത്യയ്ക്ക് മേലുള്ള അധിനിവേശം അവസാനിപ്പിച്ച്, ബ്രിട്ടീഷുകാർ മടങ്ങുന്ന സമയത്ത് അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രി ആകാനിരുന്ന നെഹ്രുവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു. ഇന്ത്യ സ്വതന്ത്ര്യയാകുമ്പോൾ, അധികാരകൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്നായിരുന്നു അത്.

ആശയക്കുഴപ്പത്തിലായ നെഹ്റു, ഉപദേശത്തിനായി രാജ്യത്തിന്റെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് രാജഗോപാലാചാരി നെഹ്റുവിനോട് പറയുന്നത്.തമിഴിൽ നീതി എന്ന് അർത്ഥം വരുന്ന ‘സെമ്മായി’ എന്ന പദത്തിൽ നിന്നാണ് ‘സെങ്കോൽ’ അഥവാ ചെങ്കോൽ രൂപപ്പെട്ടത്. ചോളരുടെ ഭരണകാലത്ത് ഇത്തരമൊരു പാരമ്പര്യം പിന്തുടർന്നിരുന്നുവെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം ഉപദേശിച്ചു. ഇത് ശിരസ്സാ വഹിച്ച നെഹ്രു ചെങ്കോൽ രൂപ്പെടുത്താൻ രാജാജിയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോൽ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തിന് നിയോഗിക്കപ്പെട്ട രാജാജി തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല സന്തോഷത്തോടെ സ്വീകരിച്ചു.അന്ന് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് മാഠാധിപതിയുടെ നിർദേശത്ത തുടർന്ന് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകൾ ഭാഗത്തായി നീതിയുടെ പ്രതീകമായ ഒരു ‘നന്ദി’ കാളയുടെ ശില്പ്പവും ഉണ്ട്. മഠത്തിലെ ഒരു മുതിർന്ന പുരോഹിതൻ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് അതിൽ ഗംഗാജലം തളിച്ച് വീണ്ടും തിരികെ നൽകുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് നെഹ്രുവിന്റെ കയ്യിലേക്ക് ചെങ്കോലെത്തുന്നത്.

ശംഖ് എന്നർത്ഥം വരുന്ന സങ്കു എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് സെങ്കോൽ ഉണ്ടായത്. ചക്രവർത്തിയുടെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഇത്. സ്വർണ്ണമോ വെള്ളിയോ കൊണ്ടാണ് നിർമ്മിക്കുക. പലപ്പോഴും വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ചെങ്കോൽ ആചാരപരമായ അവസരങ്ങളിൽ ചക്രവർത്തി വഹിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ അധികാരത്തെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായും ചെങ്കോൽ കണക്കാക്കപ്പെടുന്നു.

Tags: pm modi
Share1
Tweet
Send
Share

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

Latest News

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies