രോഗബാധകളുണ്ടാക്കുന്ന ബാക്ടീരിയകര്‍ പോലുള്ള സൂക്ഷ്മജീവികളെ ജയിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഔഷധമാണ് ആന്റി ബയോട്ടിക്കുകള്‍. ഇവ ഇത്തരം സൂക്ഷ്മജീവികളെ നശിപ്പിച്ച് ആരോഗ്യം വീണ്ടെടുത്തുനല്‍കുന്നു. ആന്റിബയോട്ടിക്കുകള്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ ആന്‌റിബയോട്ടിക്കുകള്‍ക്ക് കടുത്ത ഭീഷണിയായിരിക്കുകയാണ് ചില സൂക്ഷ്മജീവികള്‍. ഇവ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്നതിനുള്ള പ്രതിരോധം നേടിക്കഴിഞ്ഞിരിക്കുകയാണ്.
ഇത്തരം ബാക്ടീരിയകളോ പതോജനുകളോ മനുഷ്യരെ ബാധിച്ചാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് ഫലപ്രദമാവുകയില്ല. വളരെ പെട്ടെന്ന് ഇത് രോഗം രൂക്ഷമാകുന്നതിലേക്കും രോഗിക്ക് മരണം തന്നെ സംഭവിക്കുന്നതിലേക്കും കാര്യങ്ങളെത്തിക്കുന്നു. പരിണാമത്തിലൂടെയാണ് ഇത്തരം സൂക്ഷ്മജീവികള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമാര്‍ജ്ജിക്കുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന ആന്റിബയോട്ടിക്ക് ഗുളികകളും ഇവയുടെ പരിണാമത്തിന് കാരണമായിത്തീരുന്നു.
കണക്കുകള്‍ പ്രകാരം അടുത്ത കാല്‍നൂറ്റാണ്ടിനുള്ളില്‍ 40 മില്്യണ്‍ പേരെയാണ് ഇത്തരം പരിണാമം നേടിയ സൂക്ഷ്മജീവികള്‍ കൊലപ്പെടുത്താന്‍ പോകുന്നത്. എത്രമാരകമാണ് ഈ അവസ്ഥയെന്ന് ചിന്തിച്ചു നോക്കൂ. ലോകമെമ്പാടും നടത്തിയ ഒരു പഠനമാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പഠനത്തിന് പിന്നാലെയാണ് കേരളത്തിലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം കര്‍ശനമാക്കിയത്.
ചിലരുടെ ശരീരത്തില്‍ വെച്ച് തന്നെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിമിത്തം സൂക്ഷ്മജീവികള്‍ കരുത്തുനേടുകയും അവ പുറത്തുവന്ന് നാശം വിതയ്ക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ ശ്രദ്ധയാര്‍ജ്ജിക്കേണ്ട ഒരു അടിയന്തിര ആഗോളവിഷയമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഗവേഷകര്‍.
പ്രതിരോധമാര്‍ഗ്ഗങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അശ്രദ്ധമായി ആന്റിബയോട്ടിക്കുകള്‍ വലിച്ചെറിയാതിരിക്കുക. ചെടികളിലോ മൃഗങ്ങളിലോ മനുഷ്യരിലോ അനാവശ്യമായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇവ കഴിക്കുക എന്നതൊക്കെയാണ് അവര്‍ മുന്നോട്ട് വെക്കുന്ന മാര്‍ഗ്ഗങ്ങള്‍.
Discussion about this post