ന്യൂഡൽഹി: ഓരോ 500 മീറ്റർ ദൂരത്തും മഴവെളള സംഭരണികൾ, ചരക്കുനീക്കത്തിനായി പ്രത്യേകം സൗകര്യങ്ങൾ, വൻകിട നഗരങ്ങളെ ബന്ധിപ്പിച്ച് നാൽപതിലധികം ഇന്റർചേഞ്ചുകൾ, ലോകനിലവാരത്തിൽ വഴിയോര വിശ്രമകേന്ദ്രങ്ങളും സൗകര്യങ്ങളും, ഭാവിയിൽ 12 ലൈൻ വരെ വികസിപ്പിക്കാവുന്ന എട്ടുവരി പാത… നിർമാണം പൂർത്തിയായി വരുന്ന ഡൽഹി മുംബൈ എക്‌സ്പ്രസ് പാതയുടെ പ്രത്യേകതകളാണിത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയാണ് പാതയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
21 മീറ്റർ മീഡിയനിൽ നിർമിച്ച ആദ്യ എക്്സ്പ്രസ് വേ ആണിതെന്ന് അദ്ദേഹം പറഞ്ഞു. 1386 കിലോമീറ്റർ വരുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് പാതയുടെ സൗകര്യങ്ങളും പ്രത്യേകതകളും വിശദമാക്കുന്ന ചിത്രങ്ങളാണ് മന്ത്രി പുറത്തുവിട്ടത്.
കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂററ്റ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന നാൽപതിലധികം ഇന്റർചേഞ്ചുകൾ. സൗരോർജ്ജ ഉത്പാദനം, പൈപ്പ് ലൈനുകൾ ഫൈബർ കേബിളുകൾ തുടങ്ങിയവയ്ക്കായി മാത്രം മൂന്ന് മീറ്റർ വീതിയിൽ ഡെഡിക്കേറ്റഡ് ഇടനാഴി. ഓരോ 500 മീറ്റർ ദൂരത്തും മഴവെളള സംഭരണികൾ. 2000 ത്തിലധികം വാട്ടർ റീച്ചാർജ്ജ് പോയിന്റുകൾ, സ്വയം നിയന്ത്രിത ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ എക്‌സ്പ്രസ് പാതയെ വേറിട്ട് നിർത്തും.
രാജ്യത്തെ അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകളിൽ ഇതുവരെ ഉണ്ടായിട്ടുളളതിൽ വെച്ചേറ്റവും വലിയ വികസനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ട്രക്കുകൾക്കായി പാർക്കിംഗും ഗാരേജുകളും വാണിജ്യകേന്ദ്രങ്ങളും ലൊജിസ്റ്റിക് പാർക്കുകളും ഒരുക്കും. രാജ്യതലസ്ഥാനമായ ഡൽഹിയെയും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയെയും കണക്ട് ചെയ്യുന്ന പാത ഇന്ത്യയുടെ സാമ്പത്തിക വികസനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മുതൽക്കൂട്ടാകും.
ഇടനാഴികളിൽ മനോഹരമായ വഴിയോര കാഴ്ചകൾ ഒരുക്കി ലോകനിലവാരത്തിലുളള സൗകര്യങ്ങളിലേക്കും അനുബന്ധ സേവനങ്ങളിലേക്കും ഹൈവേ ശൃംഖലകളെ മാറ്റുന്നതിനുളള തുടക്കം കൂടിയാണ് ഈ പാതയെന്ന് ഗഡ്ക്കരി കുറിച്ചു. ഇത്തരം 94 കേന്ദ്രങ്ങളാണ് ഉള്ളത്. റെസ്റ്ററന്റുകളും ഡോർമെട്രികളും ആശുപത്രികളും ഫുഡ് കോർട്ടുകളും ഇന്ധന സ്‌റ്റേഷനുകളും ഉൾപ്പെടെ ഇവിടെ ഒരുക്കും.
On #Delhi_Mumbai_Expressway, wayside amenities are being developed across the corridor to provide standardized World-Class infrastructure and ancillary services for the highway network.#PragatiKaHighway #GatiShakti pic.twitter.com/VKWtWiDTVO
— Nitin Gadkari (मोदी का परिवार) (@nitin_gadkari) February 9, 2023
8 ലൈൻ ആക്‌സസ് കൺട്രോൾഡ് ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ യാത്രാസമയം 24 മണിക്കൂറിൽ നിന്ന് നേർപകുതിയാക്കി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ 12 വരി പാതയിലേക്ക് വികസിപ്പിക്കാവുന്ന രീതിയിലാണ് നിർമാണം.
The #Delhi_Mumbai_Expressway is the first expressway that developed with a 21-meter median on principles of forgiving highways allowing inward expansion.#PragatiKaHighway #GatiShakti #BuildingTheNation pic.twitter.com/Z4oulKM8Ko
— Nitin Gadkari (मोदी का परिवार) (@nitin_gadkari) February 9, 2023









Discussion about this post