ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കിട്ട് നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് പലരും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ദുരനുഭവങ്ങളെ കുറിച്ച് കൂടുതല്‍പേര്‍ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
കാസ്റ്റിങ് കൗച്ച് തടഞ്ഞതിനാല്‍ തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടുവെന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. സ്ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമ നഷ്ടപ്പെടാമെന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു
‘ സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത് സോഷ്യല്‍മീഡിയയില്‍ വരുന്ന കാര്യങ്ങളാണ് അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത്. അതിപ്പോള്‍ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു.’
ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷെ നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാന്‍ പറ്റാത്തതും അല്ലെങ്കില്‍ നമ്മള്‍ വിശ്വസിക്കാന്‍ താത്പര്യപ്പെടാത്തതും നടക്കുമ്പോള്‍ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമ്മുക്ക് വ്യക്തത തരേണ്ടത്.’ – ഗോകുല്‍ പറഞ്ഞു.
‘പലപ്പോഴും പുരുഷന്‍മാര്‍ കൂടി ഇരകളാകുമെന്ന് ഇതില്‍ നിന്ന് മനസിലാകും. ജെനുവിന്‍ കേസില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. പക്ഷെ നിവിന്‍ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാന്‍ പറ്റാത്തതും അല്ലെങ്കില്‍ നമ്മള്‍ വിശ്വസിക്കാന്‍ താത്പര്യപ്പെടാത്തതും നടക്കുമ്പോള്‍ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമ്മുക്ക് വ്യക്തത തരേണ്ടത്.’ – ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post