സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വന്ന അശ്ലീല കമന്റിനെതിരെ നിയമനടപടി സ്വീകരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ അമ്മക്കെതിരെ വന്ന അശ്ലീല കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സുധി എസ് നായര്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സുധി എസ്. നായര്‍ക്ക് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്.
എന്ത് പറയണം എന്നറിയില്ല. എന്റെ നിഷ്‌കളങ്കയായ അമ്മയെ പറയുമ്പോള്‍ ദുഃഖം തോന്നുന്നു. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ലേ, ഇവനെ ദൈവം അനുഗ്രഹിക്കട്ടെ,’ എന്നാണ് ഗോപി സുന്ദര്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കുറിച്ചത്.
സൈബര്‍ സെല്ലിന് നല്‍കിയ പരാതിയും ഫേസ്ബുക്കിലൂടെ ഗോപി സുന്ദര്‍ പങ്കുവച്ചു. കമന്റ് തന്നെ ഞെട്ടിച്ചുവെന്നും അസ്വസ്ഥനാക്കിയെന്നും പരാതിയില്‍ ഗോപി സുന്ദര്‍ പറഞ്ഞു. കമന്റ് പ്രകോപനപരവും അപലപനീയവുമാണ്. പ്രായമായ എന്റെ അമ്മക്കെതിരെയാണ് ഇയാള്‍ അപകീര്‍ത്തികരമായ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റ് അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും അതിരുകടന്നതുമാണ്.
പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടില്‍ നിന്നുമാണ് ഈ കമന്റ് വന്നതെന്നും ഗോപി സുന്ദര്‍ പറഞ്ഞു. മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ട്രോള്‍ വിഡിയോകളിലും ഈ കമന്റ് പ്രചരിച്ചുവെന്നും ഇത് തനിക്കേറ്റ വേദനയെ വര്‍ധിപ്പിച്ചുവെന്നും താരം പറഞ്ഞു.
തന്റെ അമ്മക്കെതിരെ ഇത്തരമൊരു കമന്റിടാന്‍ ഈ വ്യക്തിക്കുണ്ടായ ധൈര്യം ഭയപ്പെടുത്തുന്നതാണ്. തടഞ്ഞില്ലെങ്കില്‍ ഇനിയും ഇത്തരം കമന്റിടുവാന്‍ ഇയാള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യം നല്‍കുന്നതാവും അത്. തന്റെ പരാതിയിന്മേല്‍ എഫ്‌ഐആര്‍ ഇട്ട് നടപടി സ്വീകരിക്കണമെന്നും തന്റെ സഹകരണം ഏത് സമയത്തും ഉറപ്പാക്കുമെന്നും പറഞ്ഞാണ് ഗോപി സുന്ദര്‍ പരാതി അവസാനിപ്പിച്ചിരിക്കുന്നത്.
Discussion about this post