ന്യൂഡൽഹി : അരലക്ഷം വർഷങ്ങൾക്ക് ശേഷം ആകാശത്ത് വാൽ നക്ഷത്രം തെളിയുമെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൂര്യന് ചുറ്റും ഭ്രമണം പൂർത്തിയാക്കിയ ശേഷം വാൽനക്ഷത്രം ഭൂമിക്ക് മുകളിലൂടെ കടന്നുപോകുമെന്നും അത് ബൈനോക്കുലർ ഉപയോഗിച്ച് കാണാൻ സാധിക്കുമെന്നുമാണ് ഗവേഷകർ അറിയിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ഈ ദൃശ്യവിസ്മയം കാണാനാകുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും ഇത് കാണാനാകും എന്നായിരുന്നു അവകാശവാദം.
എന്തായാലും സമൂഹമാദ്ധ്യമങ്ങളിലാകെ ഇപ്പോൾ വാൽ നക്ഷത്രത്തിന്റെ ചിത്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. വാൽനക്ഷത്രം ഭൂമിക്കടുത്ത് എത്തിയപ്പോൾ പകർത്തിയ ചിത്രമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ആകാശത്തെ നക്ഷത്രങ്ങൾക്കിടയിലൂടെ നീങ്ങുന്ന വാൽ നക്ഷത്രത്തിന്റെ വീഡിയോയാണ് ഒരാൾ പങ്കുവെച്ചിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാൽനക്ഷത്രത്തിന്റെ ദൃശ്യം 45 മിനിറ്റോളം നീണ്ടു നിന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.
The green comet I captured last night. This is about 45 min pic.twitter.com/jzAqHucB7W
— Matt Graves (@GravesSpectrum) January 29, 2023
https://twitter.com/Javick01/status/1620715483766071296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620715483766071296%7Ctwgr%5E18282df7edb4ec8df1320d1df96c3897e0a28aa4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.wionews.com%2Ftrending%2Ffor-those-who-missed-the-green-comet-here-are-breathtaking-videos-images-of-the-rare-astronomical-sight-558047
വാൽനക്ഷത്രം ആകാശത്തെ പച്ചയാക്കി മാറ്റിയ അത്യപൂർവ്വമായ ദൃശ്യവും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
https://twitter.com/weedi_cosplay/status/1620869861336551424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620869861336551424%7Ctwgr%5E6e38ca9e5eeadc80e05309dea63c052b85b35aae%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Ftrending%2Fgreen-comet-comes-closest-to-earth-in-50-000-years-netizens-share-amazing-views-101675316298502.html
ആകാശത്തിൽ ഒരു ചെറിയ ബിന്ദുവായി പ്രക്ഷപ്പെട്ട പച്ച വാൽനക്ഷത്രത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
C/2022 E3 (ZTF) Green Comet from Muscat Oman on Feb 1 2023 pic.twitter.com/LP7CrVzwda
— VCM (@vcmallya) February 2, 2023
സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യവും നക്ഷത്രത്തിനുള്ളിലെ കാർബൺ തന്മാത്രകളുടെ സംയോജനവും കൊണ്ടാണ് ഇവ പച്ച നിറത്തിൽ കാണപ്പെടുന്നത്.
https://twitter.com/serlinapdewi/status/1620822186700464131?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620822186700464131%7Ctwgr%5E6e38ca9e5eeadc80e05309dea63c052b85b35aae%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Ftrending%2Fgreen-comet-comes-closest-to-earth-in-50-000-years-netizens-share-amazing-views-101675316298502.html
Discussion about this post