സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ പുറത്തുവന്നത് വമ്പന്‍തട്ടിപ്പ് . ‘ഓപ്പറേഷന്‍ ഗുവാപ്പോ’ (operation guapo) എന്ന പേരിലാണു പരിശോധന നടത്തിയത് സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്.
രജിസ്ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയത്. നേരത്തതന്നെ ഇത് സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്നു ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു.
സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണു പ്രാഥമികമായി കണ്ടെത്താന്‍ കഴിഞ്ഞത്.
പരിശോധനയില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പലരും വരുമാനം കുറച്ചുകാണിക്കുന്നതായും പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമികമായ കണക്കനുസരിച്ചാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്.
Discussion about this post