ഹിമാചല്‍ പ്രദേശില്‍ അനധികൃത കുടിയേറ്റം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി അനിരുദ്ധ് സിംഗ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ മോസ്‌കുകളും മറ്റും നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളോ ബംഗ്ലാദേശില്‍ നിന്നുള്ളവരോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
എന്തൊക്കെയാണ് നടക്കുന്നത് എല്ലാദിവസവും പുതിയ ആളുകള്‍ അപരിചിതരായവര്‍ വന്നുകൊണ്ടിരിക്കുകയാണ് എവിടെ നിന്നാണ് ഇവര്‍ വരുന്നതെന്ന് ഒരു തെളിവുകളുമില്ല. ഇവര്‍ റോഹിങ്ക്യകളാണോ 1-2 പേര്‍ ബംഗ്ലാദേശില്‍ നിന്ന് വന്നവരാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം.
അതുപോലെ വഴിയോരകച്ചവടക്കാരും വര്‍ധിക്കുകയാണ് ഇവിടെയുള്ള സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു മുമ്പ് അതിനുള്ള അനുമതി 190 പേര്‍ രജിസ്റ്റര്‍ ചെയ്തവരാണ് എന്നാല്‍ ഇത് 1900 പേരാകുന്നത് എങ്ങനെയാണ്
ഷിംലയിലെ സഞ്ചൗലി മസ്ജിദിനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം അസംബ്ലിയില്‍ ആവശ്യപ്പെട്ടു. ഇതൊരു അനധികൃത നിര്‍മ്മിതിയാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു അനുമതിയുമില്ലാതെയാണ് അവര്‍ മസ്ജിദ് പണിതുതുടങ്ങിയത്. ആദ്യം ഒരു നില പണിതു. പിന്നാലെ അടുത്തതും ഇവര്‍ക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോള്‍ മസ്ജിദിന്
അഞ്ചു നിലകളാണുള്ളത് നിശ്ചയമായും ഇത് അന്വേഷിക്കേണ്ട കാര്യമാണ്. അദ്ദേഹം പറഞ്ഞു.
സഞ്ചൗലിയില്‍ ലൗ ജിഹാദ് പ്രശ്‌നങ്ങളും ഉയരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരക്കാര്‍ തെരുവോരക്കച്ചവടത്തിനുള്ള ലൈസന്‍സ് എങ്ങനെയെങ്കിലും നേടിയെടുക്കുകയും ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ എത്തിപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഇത് അതീവ ഗൗരവമായ വിഷയമാണെന്നും അനിരുധ് സിംഗ് പറയുന്നു
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പുറത്തുനിന്നോ ഹിമാചല്‍ പ്രദേശില്‍ കുടിയേറ്റം നടത്തുന്നവര്‍ ആരാണെന്ന് കൃത്യമായി അന്വേഷി്ചറിയുകയും വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം കച്ചവടത്തിനുള്ള അനുമതി കൊടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അസംബ്ലിയില്‍ ആവശ്യപ്പെട്ടു.
Discussion about this post