കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള യാത്രക്കാര്‍ക്കും മറ്റു ദീര്‍ഘദൂര യാത്രികര്‍ക്കും വിശ്രമിക്കാനായി പിണറായിയില്‍ ഹൈടെക് വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഈ വഴി വരുന്ന കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും ഉപകാരപ്പെടുന്ന വിശ്രമ കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ജന്മനട്ടില്‍ ഒരുക്കുന്നത്.
ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്രികര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പിണറായിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമ കേന്ദ്രം ഉണ്ടാക്കുന്നത് ഇതിന്റെ നിര്‍മ്മാണത്തിനായി 5.8 കോടി രൂപയാണ് ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . പിണറായി കമ്പനിമൊട്ടയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ അഞ്ചു സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രവും റെസ്റ്റോറന്റുള്‍പ്പെടെ ഒരുക്കുന്നത്.
വിശ്രമകേന്ദ്രത്തിന് ഭൂഗര്‍ഭനില ഉള്‍പ്പെടെ നാലു നിലകളിലായി 34 മുറികളാണുണ്ടാവുക. ഇതില്‍ രണ്ട് വി ഐ പി മുറികള്‍, റസ്റ്റോറന്റ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മിക്കുക. ഒന്നാം ഘട്ടത്തില്‍ തറ നിലയും ഒന്നാം നിലയും നിര്‍മ്മിക്കും. തറ നിലയില്‍ ഒരു വി ഐ പി റൂം ഉള്‍പ്പടെ അഞ്ചു മുറികള്‍, ഇലക്ട്രിക്കല്‍ റൂം, കെയര്‍ ടെക്കെര്‍ റൂം, ബോര്‍ഡ് റൂം, റിസപ്ഷന്‍, ഓഫീസ് റൂം, എന്‍ട്രന്‍സ് ലോബി, റസ്റ്റോറന്റ്, അടുക്കള എന്നിവയാണുള്ളത്.
ഒന്നാം നിലയില്‍ ഒരു വിഐപി റൂം ഉള്‍പ്പടെ എട്ടു മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈടെക് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്) ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
പൊതു ശുചിമുറി സമുച്ചയങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. ദേശീയ – സംസ്ഥാന പാതയോരങ്ങളിലും, ബസ് സ്റ്റേഷനുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍, ഏതുസമയത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്.
Discussion about this post