മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികള്‍ക്ക് കിട്ടണം എന്ന് ഹണി പറഞ്ഞു. എന്നാല്‍ താന്‍ അഭിനയിച്ച സെറ്റുകളില്‍ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും താരം പറഞ്ഞു.
‘മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവര്‍ക്കു ലഭിക്കണം. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണല്ലോ. ‘, ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇങ്ങനെ പറഞ്ഞത്.
നിര്‍മാണ കമ്പനിക്ക് തുടക്കമിട്ടിരിക്കുകയാണ് ഹണി റോസ്. തന്റെ പിറന്നാള്‍ ദിനത്തിലാണ് താരം പ്രഖ്യാപനം നടത്തിയത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഹണിയുടെ വാക്കുകള്‍
‘ഒരു സ്വപ്നം, ഒരു വിഷന്‍, ഒരു സംരംഭം, സിനിമയെന്നത് പലര്‍ക്കും സ്വപ്നമാണ്. അതൊരു ഫാന്റസിയാണ്. ജീവിതാഭിലാഷമാണ്. 20 വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുകയാണ്. എന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ ഈ വ്യവസായത്തില്‍ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നുകയാണ്.
ജന്മദിനത്തില്‍ അഭിമാനത്തോടെ എന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ‘ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്’. സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ എന്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കാനും നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആഗ്രഹിക്കുന്നത്’.
Discussion about this post