ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി മസ്ജിദ് നിർമ്മിക്കാൻ ശ്രമിച്ച് ജിഹാദികൾ. സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാംഭാൽ ജില്ലയിലെ രതുപുര ഗ്രാമത്തിലായിരുന്നു സംഭവം.
ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടായിരുന്നു ജിഹാദികൾ മസ്ജിദ് ആക്കാൻ ശ്രമിച്ചത്. വീടിന്റെ മുകൾ ഭാഗവും ചുവരുകളും ഇടിച്ച് പൊളിച്ച് ആ ഭാഗങ്ങൾ മസ്ജിദിന് സമാനമായ രീതിയിൽ നിർമ്മിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യം നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു. എന്നാൽ മസ്ജിദിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നവർ ഇവരോട് കയർക്കുകയായിരുന്നു. ഇതോടെ നാട്ടുകാരിൽ ചിലർ പോലീസിൽ പരാതി നൽ
കി.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതിൽ അനുമതിയില്ലാതെയാണ് മസ്ജിദിന്റെ നിർമ്മാണമെന്ന വസ്തുത കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മസ്ജിദിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അസ്ഗർ, ജാക്കബ്, ജുനൈജദ്, മുക്തിയാർ, നിസാം, ജമാൽ, ഷെയ്ൻ, ഇർഫാൻ, തഫ്‌സീർ, ഗുലാം നബി എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
Discussion about this post