സൈര്‍റ്റോബഗസ് സാല്‍വിനേ എന്ന ബ്രസീലുകാരന്‍ ഇത്തിരികുഞ്ഞന്‍ ജീവി മധ്യപ്രദേശിലെ ഗ്രാമവാസികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ്. മധ്യ പ്രദേശിലെ ബേതുല്‍ ജില്ലയിലെ അരയ സമുദായത്തില്‍പ്പെട്ട മനുഷ്യര്‍ക്കാണ് ഈ ജീവി വലിയൊരു ഉപകാരം ചെയ്തത്.
സരണി റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇവര്‍ മത്സ്യത്തെ പിടിക്കുന്ന റിസര്‍വോയറിലും മറ്റ് ജലസ്രോതസ്സുകളിലും ഒരിനം ചെടി തഴച്ചു വളര്‍ന്നു തുടങ്ങി. സല്‍വെനിയ മൊളസ്റ്റ എന്നറിയപ്പെടുന്ന ഈ ജല സസ്യം അവിടെയുള്ള ജലം മലിനമാക്കി താമര ചെടികള്‍ അഴുകി അതിനൊപ്പം മത്സ്യങ്ങും ചത്തുപൊങ്ങി.
പരിഹാരം തേടി അവര്‍ അധികാരികളെ സമീപിച്ചു ഇത്തരം ജലസസ്യങ്ങള്‍ നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള ജോലിയൊന്നുമല്ല. ഇതിന് വേണ്ടിയുള്ള ചിലവും ഭീമാകാരമാണ് ഏകേദശം 15 -20 കോടി രൂപയോളം വരും ഇത് പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ മാത്രമല്ല നല്ല കാലതാമസവും വേണ്ടി വരും. അതായത് ഏകദേശം 5-6 വര്‍ഷത്തോളം ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ എടുക്കുമായിരുന്നു.
എന്നാല്‍ ചില ഗവേഷകര്‍ ഇതിനൊരു പരിഹാരവുമായി മുന്നോട്ടുവന്നു സൈര്‍റ്റോബഗസ് സല്‍വിനേ എന്ന ബ്രസീലുകാരനായ ഒരു ചെറുപ്രാണിയായിരുന്നു അവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം ഇത്തരം പ്രാണികളെ അവര്‍ ജലത്തില്‍ നിക്ഷേപിച്ചു. ഈ പ്രാണികള്‍ മാസങ്ങള്‍ക്കൊൊണ്ട് തന്നെ ഇത്തരം ചെടികളെ മുഴുവന്‍ ഉന്മൂല നാശം വരുത്തി. പിന്നെയും റിസര്‍വോയറില്‍ മത്സ്യസമ്പത്ത് പെരുകുകയും മറ്റ് ആരോഗ്യകരമായ ജലസസ്യങ്ങള്‍ വളരുകയും ചെയ്തു.
Discussion about this post