വവ്വാലുകള്‍ മനുഷ്യര്‍ക്ക് ഉപദ്രവകാരികളാണോ. ഒറ്റനോട്ടത്തില്‍ അതെയെന്ന് മാത്രമേ ഏവരും പറയൂ. അതിന് കാരണം അവയുടെ രൂപഭാവങ്ങളും മാത്രമല്ല നിപ പോലെയുള്ള വൈറസ് രോഗങ്ങളും അവ രോഗികാരികളെന്ന നിഗമനത്തില്‍ നമ്മെയെത്തിക്കും. എന്നാല്‍ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഒന്നിനോടൊന്ന് പൂരകമാണെന്ന് പറയുമ്പോലെ ഇവര്‍ ഇല്ലെങ്കില്‍ വലിയ ദോഷമാണ് പ്രകൃതിയ്ക്കും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും ഉണ്ടാവുക.
യുഎസില്‍ നടത്തിയ ഒരു പഠനമാണ് വവ്വാലുകളുടെ ഈ പ്രയോജനത്തെക്കുറിച്ച് പുറത്തുകൊണ്ടുവന്നത്. കീടനാശിനികള്‍ പ്രയോഗിക്കുന്ന സ്ഥലങ്ങളില്‍ സ്വാഭാവികമായും വവ്വാലുകളുടെ എണ്ണം കുറയും. കാരണം അവ കീടങ്ങളെയും ഭക്ഷണമാക്കുന്നു. 2006 ല്‍ യുഎസിന്റെ ചില ഭാഗങ്ങളില്‍ വവ്വാലുകള്‍ വൈറ്റ് നോസ് സിന്‍ഡ്രോം എന്ന ഫംഗസ് രോഗം വന്ന് കൂട്ടത്തോടെ ചത്തുവീണു.
വവ്വാലുകള്‍ ഗണ്യമായി കുറഞ്ഞതോടെ കീടബാധകള്‍ ഇരട്ടിയിലധികമായി. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് നിര്‍ബന്ധിതമായി വീര്യമേറിയ കീടനാശിനികള്‍ ഉപയോഗിക്കേണ്ടതായി വന്നു. ഇതിന് പിന്നാലെ അവര്‍ക്കിടയിലെ ശിശുമരണനിരക്കുയര്‍ന്നു. സത്യത്തില്‍ എന്താണ് സംഭവിച്ചത് വവ്വാലുകള്‍ പ്രതിഫലം പറ്റാത്ത കീടനാശകര്‍ ആയിരുന്നു. അവരുടെ എണ്ണം കുറഞ്ഞതിനനുസരിച്ച് അത് മനുഷ്യരുടെ ജീവിതത്തെ വളരെ മാരകമായ തരത്തിലാണ് ബാധിച്ചത്.
കര്‍ഷകരുടെ വിളകളെ കീടങ്ങളില്‍ നിന്ന്‌ന സംരക്ഷിക്കുക വഴി ബില്യണുകളാണ് ഇവര്‍ ലാഭിച്ചത്. അതോടൊപ്പം തന്നെ പ്രകൃതിയെയും കാത്തു പരിപാലിച്ചു. അതിനാല്‍ നമുക്ക് അപ്രധാനമെന്ന് തോ്ന്നുന്ന പല ജീവികളുടെയും നാശം പരോക്ഷമായി നമ്മെ ബാധിക്കുമെന്നത് തീര്‍ച്ചയാണെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post