ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ പോയി കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സുവർണ്ണാവസരമൊരുക്കുകയാണ് രാജ്യം. ജോബ് വിസയോ , സ്‌പോൺസർഷിപ്പോ ഇല്ലാതെ തന്നെ ഇനി യുകെയിലേക്ക് പോകാൻ സാധിക്കും. ഇതിനായി ഇന്ത്യയും-യുകെയും ചേർന്ന് യുകെ ഇന്ത്യ യുവ പ്രൊഫഷണൽ സ്‌കീം പുറത്തിറക്കിയിരിക്കുകയാണ്.
18 നും 30 നും ഇടയിൽ പ്രായമുള്ള യുവ തലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ ജോബ് വിസയോ സ്റ്റുഡന്റ്‌സ് വിസയോ ഇല്ലാതെ യുകെയിൽ പോകാനും രണ്ട് വർഷത്തോളം അവിടെ താമസിക്കാനും സാധിക്കും.
ഫെബ്രുവരി 28 നും മാർച്ച് 2 നുമിടയിൽ യുവ പ്രൊഫഷണൽ സ്‌കീം ബാലറ്റിലൂടെ നിങ്ങളുടെ താത്പര്യം അറിയിക്കേണ്ടതാണ്. തുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ബാലറ്റിലൂടെ തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത പ്രൊഫഷനലുകൾക്ക് വിസ സമർപ്പിച്ച് തുടർ നടപടികളിലേക്ക് കടക്കാവുന്നതാണ്. പ്രതിവർഷം 3,000 പേർക്ക് മാത്രമേ ഈ അവസരം ലഭിക്കൂ
ചെയ്യേണ്ടത് ഇത്രമാത്രം –
*പ്രായം 18 നും 30 നും ഇടയിൽ ആയിരിക്കണം, ഇന്ത്യൻ പൗരനായിരിക്കണം
*ബിരുദ യോഗ്യത ഉണ്ടായിരിക്കണം
*അപേക്ഷിക്കാൻ നിങ്ങൾക്ക് സ്പോൺസറോ ജോബ് ഓഫറോ ആവശ്യമില്ല
*ഫെബ്രുവരി 28 നും മാർച്ച് 2 നും ഇടയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്
*അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും.
*തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ വിസയ്ക്കായി അപേക്ഷിക്കാം
*ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾക്ക് രണ്ട് വർഷം വരെ യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കും
*ഇഷ്ടപ്പെടുന്ന മേഖലയിൽ പരിശീലനം നേടാൻ ഇതുവഴി സാധിക്കും
*ഇതിലൂടെ അന്താരാഷ്ട്ര തലത്തിൽ തന്നെ മികവുറ്റ സ്ഥാപനങ്ങളിലെ പരിശീലനം ആയിരിക്കും നമുക്ക് ലഭിക്കുക
*പ്രാവീണ്യമുള്ള മേഖലകളിൽ വളരെ വലി അനുഭവ പരിജ്ഞനം നേടാൻ ഇതുവഴി സഹായം ലഭിക്കും
ഇതിലൂടെ ആഗ്രഹിക്കുന്ന കരിയറിനെ വളരെ പ്രൊഫഷണലായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും
ഓസ്‌ട്രേലിയ, കാനഡ, മൊണാക്കോ, ന്യൂസിലാന്റ്, സാൻ മറിനോ, ഐസ്ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകും. അപേക്ഷകൾ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് അടുത്ത ദിവസങ്ങളിൽ തന്നെ തുറക്കും.
Discussion about this post