Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആദ്യദിനത്തിൽ വന്ദേഭാരതിന് ഏഴ് സ്‌പെഷൽ സ്‌റ്റോപ്പുകൾ; കായംകുളത്തും ചെങ്ങന്നൂരും തിരുവല്ലയിലും തിരൂരിലും തലശ്ശേരിയിലും സ്റ്റോപ്പുകൾ

by Brave India Desk
Apr 22, 2023, 05:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് സർവ്വീസിന് ഉദ്ഘാടന ദിനം ഏഴ് സ്‌പെഷൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു. സ്ഥിരമായിട്ടുളള ഒൻപത് സ്റ്റോപ്പുകൾക്ക് പുറമേയാണിത്.

വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്ന കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.കെ കൃഷ്ണദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ചെങ്ങന്നൂരും തിരൂരിലും ഉൾപ്പെടെ വന്ദേഭാരതിന് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇവിടങ്ങളിലെ ജനവികാരവും വന്ദേഭാരതിനെ ജനങ്ങൾ വരവേറ്റ ആവേശവും കണക്കിലെടുത്താണ് ഉദ്ഘാടന ദിവസം അധിക സ്റ്റോപ്പ് അനുവദിച്ചത്. നേരത്തെ എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉണ്ടായിരുന്നത്. ഇതിന് പുറമേ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഷൊർണൂരിലും സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഉദ്ഘാടന ദിവസം രാവിലെ 10.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന സർവ്വീസ് പുതിയ സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ രാത്രി 9.15 നാകും കാസർകോഡ് എത്തുക. കായംകുളത്ത് 12.09 നാണ് ട്രെയിൻ എത്തുക. ചെങ്ങന്നൂരിൽ 12.31 നും തിരുവല്ലയിൽ 12.42 നും ട്രെയിൻ എത്തും. 3.27 നാണ് ചാലക്കുടിയിൽ എത്തുക. 5.38 ന് തിരൂരിലും 7.46 ന് തലശ്ശേരിയിലും എത്തും. 8.25 ന് പയ്യന്നൂരിൽ എത്തുന്ന ട്രെയിൻ അത് കഴിഞ്ഞാൽ പിന്നെ 9.15 ന് അവസാന സ്റ്റോപ്പായ കാസർകോഡ് ആണ് നിർത്തുക.

ഉദ്ഘാടന സർവ്വീസ് ആയതുകൊണ്ടു തന്നെ സ്‌പെഷൽ സർവ്വീസായിട്ടാണ് റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതും. ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയും വന്ദേഭാരതിൽ യാത്ര ചെയ്യുമെന്നാണ് വിവരം.

പതിവ് ഷെഡ്യൂളിൽ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20 ന് പുറപ്പെടുന്ന ട്രെയിൻ കാസർകോഡ് ഉച്ചയ്ക്ക് 1.25 ന് എത്തും. അവിടെ നിന്ന് 2.30 ന് തിരിച്ചുപുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് രാത്രി 10.35 ന് എത്തും. എട്ട് മണിക്കൂറും അഞ്ച് മിനിറ്റിനുമുളളിൽ ഒരു ഷെഡ്യൂളിലെ യാത്ര പൂർത്തീകരിക്കും.

Tags: Vande Bharat expresskeralaInaugural journey
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies