യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യമുന്നയിച്ച് ലോകരാജ്യങ്ങളിലെ നേതാക്കള്‍. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയ്ക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
രാഷ്ട്രീയം സ്വാധീനിക്കാത്തതും കൂടുതല്‍ അംഗങ്ങളുടെ പ്രാതിനിധ്യമുള്ളതുമായ ഒരു ബോഡിയായി രക്ഷാസമിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് തന്നെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ വെച്ച് , യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായി ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരത്തില്‍ രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാന്‍സ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പിന്തുണ അറിയിച്ചു സെപ്തംബര്‍ 21 ന് ഡെലാവെയറിലെ വില്‍മിംഗ്ടണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു ജോ ബൈഡന്റെ പ്രസ്താവന.
നിലവില്‍ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗങ്ങളുമാണ് ഇപ്പോള്‍ യുഎന്‍ രക്ഷാസമിതിയിലുള്ളത്. സ്ഥിരമല്ലാത്ത അംഗങ്ങളെ രണ്ട് വര്‍ഷത്തേക്ക് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് തെരഞ്ഞെടുക്കുന്നത്. റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഈ രാജ്യങ്ങള്‍ക്ക് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. നിലവില്‍ സ്ഥിരാംഗത്വമുള്ള നാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
Discussion about this post