ഭൂചലനങ്ങളുടെ നാടെന്ന് ജപ്പാനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായി നിരവധി ഭൂചലനങ്ങളാണ് ഇവിടെയുണ്ടാകുന്നത്. ഇതിലൊക്കെ നിരവധിപേരുടെ ജീവനും സ്വത്തുവകകളും നഷ്ടമാകാറുണ്ട്. അതുകൊണ്ട് തന്നെ ഭൂകമ്പം ജപ്പാന്‍കാരുടെ ജീവിതത്തിലെ ഒരു നിത്യ സംഭവമായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഭീതിജനകമായ ഒന്നിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. 8 പോയിന്റിന് മുകളിലുള്ള ഒരു അതിഭീകരമായ ഭൂകമ്പം അഥവാ മെഗാക്വയ്ക്ക് ജപ്പാനെ പിടിച്ചുകുലുക്കുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇവര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായിരുന്നു. ഇത് മുന്നറിയിപ്പാണെന്നാണ് ഗവേഷകരുടെ പക്ഷം, വരാനിരിക്കുന്ന വലിയ ദുരന്തത്തിന് മുന്നോടിയാണെന്നും മുന്കരുതല്‍ ഉടന്‍ സ്വീകരിക്കണമെന്നും അവര്‍ പറയുന്നു.
പസഫിക് സമുദ്രത്തിലെ നാന്‍കായ് ട്രഫിനു സമീപത്തെ രണ്ടു ടെക്ടോണിക് പ്ലേറ്റുകള്‍ക്കിടയിലാണ് വലിയ ഭൂചലന സാധ്യത പ്രവചിച്ചത്. ഷിസോക്കയില്‍ നിന്ന് 800 കി.മി കടലിനടിയിലൂടെ സഞ്ചരിച്ചാലെത്തുന്ന പ്രദേശമാണ് നാന്‍കായ് ട്രഫ്. ടോക്യോക്ക് പടിഞ്ഞാറാണ് ഈ പ്രദേശം. ക്യുഷു ദ്വീപിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്നാണ് നാന്‍കായ് ട്രഫ് സ്ഥിതി ചെയ്യുന്നത്.
1707 ല്‍ നാന്‍കായ് ട്രഫില്‍ ഉണ്ടായ ഭൂചലനമാണ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂചലനം. ഈ ഭൂചലനത്തിന് പിന്നാലെ ഫുജിയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. 1854 ല്‍ നാന്‍കായില്‍ രണ്ടു ഭൂചലനങ്ങളുണ്ടായിരുന്നു. രണ്ടും മെഗാത്രസ്റ്റുകളായിരുന്നു. 1944 ലും 1946 ലും ഇവിടെ മെഗാത്രസ്റ്റുകളുണ്ടായി.
3 ലക്ഷം പേരുടെ മരണത്തിന് വരെ ഇടയാക്കിയേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഭൂചലനത്തില്‍ 13 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ നാശനഷ്ടവും കണക്കാക്കുന്നു.
Discussion about this post