ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. റോബോട്ടുകള്‍ക്കായി ജീവനുള്ള ത്വക്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍. ഇതിന്റെ ഏറ്റവും വലിയ ഗുണമായി ഇവര്‍ എടുത്തുപറയുന്നത് സ്വയം അറ്റകുറ്റങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇതിന്റെ കഴിവാണ്. റോബോട്ടിക് രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായി ഇത് മാറുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
ടോക്കിയോ സര്‍വകലാശാലയിലെ ബയോഹൈബ്രിഡ് സിസ്റ്റംസ് ലബോറട്ടറിയിലെ പ്രൊഫസര്‍ ഷോജി ടകൂച്ചിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍ , ഇവര്‍ മനുഷ്യ ചര്‍മ്മത്തിലെ ലിഗമെന്റുകളുടെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന പെര്‍ഫൊറേഷന്‍-ടൈപ്പ് ആങ്കറുകള്‍ ഉപയോഗിച്ച് 3D ഫേഷ്യല്‍ മോള്‍ഡില്‍ കൃത്രിമ ചര്‍മ്മം ഘടിപ്പിക്കുകയായിരുന്നു.
‘സ്വയം സുഖപ്പെടുത്താനും ചുറ്റുപാടുകള്‍ മനസ്സിലാക്കാനും മനുഷ്യ സ്വഭാവത്തെ അടുത്ത് അനുകരിക്കുന്ന ജോലികള്‍ ചെയ്യാനും കഴിയുന്ന പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമവും ജീവനുള്ളതുമായ ചര്‍മ്മമുള്ള റോബോട്ടുകളെ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം,’ ടകെയുച്ചി എബിസി ന്യൂസിനോട് പറഞ്ഞു.
ജീവനുള്ള ചര്‍മ്മമുള്ള ഒരു റോബോട്ടിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, പോറലോ കേടുപാടുകളോ ഉണ്ടാകുമ്പോഴെല്ലാം അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെടുന്നതിനുപകരം സ്വയം സുഖപ്പെടുത്താനുള്ള കഴിവാണ് എന്ന് ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഈ സാങ്കേതികവിദ്യ ഇപ്പോഴും ശൈശവാവസ്ഥയിലാണ്, എന്നിരുന്നാലും, ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള ലിവിംഗ്-സ്‌കിന്‍-കവര്‍ റോബോട്ടുകള്‍ ഉദയം ചെയ്യുന്നതിന് ഒരു ചുവടുവെപ്പാണ് ഇത്. ത്വക്ക് ഒരു റോബോട്ടില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍, ശാസ്ത്രജ്ഞര്‍ ഇതിലേക്ക് ഞരമ്പുകള്‍, പേശികള്‍, സെന്‍സറി അവയവങ്ങള്‍ തുടങ്ങിയ മറ്റ് ജൈവ സംവിധാനങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്. അതിന് കൂടിയുള്ള പരീക്ഷണങ്ങളിലാണ് ഗവേഷകര്‍.
”രക്തക്കുഴലുകള്‍ സംയോജിപ്പിക്കുന്നതിനുള്ള ഒരു രീതി നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇത് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്,” ടേക്കൂച്ചി പറഞ്ഞു.
Discussion about this post