ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺ സുഹൃത്ത് ശിഖാർ പഹരിയയുമൊത്താണ് ജാൻവി ക്ഷേത്രത്തിൽ എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. റോസ് സാരി ധരിച്ച് പരമ്പരാഗത രീതിയിൽ ആയിരുന്നു ജാൻവി എത്തിയത്. വേഷ്ടിയും റോസ് നിറത്തിലുള്ള പട്ടും അണിഞ്ഞായിരുന്നു ശിഖാർ ക്ഷേത്രത്തിൽ എത്തിയത്. ജാൻവിയുടെ സഹോദരി ഖുശി കപൂറും ഇവർക്കൊപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിൽ എത്തിയ ഇവർ വിവിധ വിശേഷാൽ പൂജകളിൽ പങ്കെടുത്തു. ജാൻവിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവിധ വഴിപാടുകൾ കഴിച്ച ശേഷം ക്ഷേത്രം അധികൃതരുമായി സംസാരിച്ച ശേഷമായിരുന്നു ജാൻവിയും ശിഖാറും തിരികെ മടങ്ങിയത്. തിരുപ്പതി ഭഗവാനെ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജാൻവി കപൂർ പ്രതികരിച്ചു.
Discussion about this post