വളരെ വേഗം വികസനത്തിലേക്ക് കുതിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ്സില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴിതാ ഒരു ആഗോള നിക്ഷേപകനായ ജിം റോജേഴ്‌സ് ഇന്ത്യയെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്.
ആഗോളനിക്ഷേപകന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ നിലവില്‍ ശ്രദ്ധ കൊടുകേണ്ട ഒരു ആകര്‍ഷകമായ വിപണിയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണികള്‍ സ്വര്‍ണത്തെയും വെള്ളിയെയും കുറിച്ച് തന്നെ വളരെയധികം പഠിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ”ഞാന്‍ ഇന്ത്യന്‍ വിപണികളില്‍ പോയിരുന്നു. അവിശ്വസനീയമായ അളവിലാണ് ഇന്ത്യയിലെ സ്ത്രീകളും അമ്മമാരും തങ്ങളുടെ കൈയ്യില്‍ സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരിക്കുന്നത്,” എന്‍ഡിടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിക്ഷേപം നടത്തുന്നതിന് പകരം സ്വര്‍ണവും വെള്ളിയും ആഭരണങ്ങളായി ശരീരത്തില്‍ ധരിക്കുന്നത് മൂലധനത്തിന്റെ വലിയ പാഴാക്കല്‍ അല്ലേ എന്ന് അഭിമുഖം നടത്തിയയാള്‍ അഭിപ്രായപ്പെട്ടു. ”എന്നാല്‍, നിങ്ങളും ഇന്ത്യന്‍ സര്‍ക്കാരും അതിനെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയാം. എന്നായിരുന്നു റോജേഴ്‌സിന്റെ പ്രതികരണം.
സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നത് സമ്പത്ത് പാഴാക്കുമെന്ന ധാരണ തെറ്റാണെന്ന് റോജേഴ്സ് പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയങ്ങളില്‍ സ്വര്‍ണം സാമ്പത്തിക സ്ഥിരതയും മനസമാധാനവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ സ്വര്‍ണ വിലയിലെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിക്കവെ വളരെക്കാലമായി സ്വര്‍ണവും വെള്ളിയും താന്‍ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
Discussion about this post