ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും സത്യമാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തര്‍ക്കത്തില്‍ ആരുടെ കൂടെയാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാനുമാവില്ല. . മയക്കുമരുന്നു മാഫിയകളും തഅര്‍ബന്‍ നക്‌സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേര്‍സ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുന്നുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കമാരംഭിച്ചത് . പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.
മുമ്പ് നടി റിമാ കല്ലിങ്കലിനും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഗായിക സുചിത്ര നടത്തിയ ഗുരുതര ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. മാദ്ധ്യമങ്ങള്‍ അവ ആഘോഷമാക്കുമ്പോള്‍ എന്തുകൊണ്ടാണ് സുചിത്രയുടെ വെളിപ്പെടുത്തലില്‍ തികഞ്ഞ മൗനം പാലിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരാഞ്ഞുിരുന്നു നേരത്തെ മട്ടാഞ്ചേരി മാഫിയ ആരോപണവും മാദ്ധ്യമങ്ങള്‍ വേണ്ട വിധത്തില്‍ ശ്രദ്ധ നല്‍കാതെ തള്ളി കളഞ്ഞതും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
മലയാള സിനിമയില്‍ ലഹരി മാഫിയ നിയന്ത്രിക്കുന്നത് ആഷിഖ് അബിന്റെ നേതൃത്വത്തിലുള്ള മട്ടാഞ്ചേരി മാഫിയയാണെന്ന ആരോപണവും നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് ഗായികയുടെ ഗുരുതര ആരോപണങ്ങള്‍.
Discussion about this post