Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സർവ്വസ്പർശിയായ ബജറ്റ്; രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും, തൊഴിലവസരങ്ങൾ വർദ്ധിക്കും: കെ.സുരേന്ദ്രൻ

by Brave India Desk
Feb 1, 2023, 07:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ രാജ്യത്ത് വലിയതോതിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വർദ്ധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കൾക്ക് മൂന്നുവർഷം സ്‌റ്റൈഫന്റോടെ പരിശീലനം നൽകുന്നത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസകരമാണ്.

ബജറ്റ് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത് കാർഷിക ഉൽപാദനം വർദ്ധിക്കുന്നതിനും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിനും കർഷകരെ സഹായിക്കും. സഹകരണ മേഖലയിൽ ഭക്ഷ്യ സംഭരണം നടത്താനുള്ള തീരുമാനം കർഷകർക്ക് വളരെ ഗുണകരമാണ്. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിന് ഭക്ഷ്യ സംഭരണം ഉപകരിക്കും. കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

റെയിൽവെ വികസനത്തിന് 2.4 ലക്ഷം കോടി അനുവദിച്ചത് റെയിൽവെയെ അതിവേഗം ആധുനികവൽക്കരിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും സഹായിക്കും. എംഎസ്എംഇക്ക് ഈടില്ലാതെ വായ്പ നൽകുന്നതിന് തുകമാറ്റിവെച്ചത് കുടിൽ വ്യവസായത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നത് കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ആധുനികവൽക്കരണത്തിനും തൊഴിലവസരങ്ങൾ വർധിക്കുന്നതിനും സഹായിക്കും.

സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീശാക്തീകരണമാണ് മോദി സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കുന്ന രീതിയിൽ സ്ത്രീകൾക്ക് ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപം എന്നത് രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കാരണമാകും. മൽസ്യതൊഴിലാളികൾക്ക് മത്സ്യസമ്പദ പദ്ധതിയുടെ 6000 കോടി രൂപ മാറ്റിവെച്ചത് കേരളത്തിലെ മൽസ്യ തൊഴിലാളികൾക്ക് ആശ്വാസകരമാണ്.

ആദിവാസി വിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് 15000 കോടി രൂപ മാറ്റിവെച്ചത് അടിസ്ഥാന ജനവിഭാഗത്തോടുളള മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാരുകളുടെ ഭരണകാലഘട്ടത്തിൽ അവഗണിക്കപ്പെട്ടവരാണ് രാജ്യത്തെ ആദിവാസി വിഭാഗങ്ങൾ. പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് പുതിയ 740 ഏകലവ്യ മോഡൽ സ്‌കൂളുകളും അതിന്റെ നടത്തിപ്പിനായി 38,800 അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബർ വില കൂടാൻ കാരണമാവും. ഇത് റബർ കർഷകർക്ക് ആശ്വാസകരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendran
Share3
Tweet
Send
Share

Latest stories from this section

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

Latest News

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies