മമ്മൂട്ടിയുടെ സ്വഭാവത്തെപ്പറ്റി മനസ്സു തുറന്ന് സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാമായ കണ്ണൻ പട്ടാമ്പി. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സ് എന്ന സിനിമയുടെ സെറ്റിലുണ്ടായ കാര്യങ്ങളും കണ്ണൻ പട്ടാമ്പി പങ്കുവെച്ചു. മാസ്റ്റർ ബിൻ ചാനലിനോടായിരുന്നു പ്രതികരണം.
വാക്കുകളിലേക്ക് മിഷൻ 90 ഡെയ്സിൽ എന്റെ കഥാപാത്രം സഹോദരന് സൈനേഡ് കൊടുക്കുന്നൊരു സീനുണ്ട്. ഞാൻ കരയുന്നൊരു രംഗമുണ്ട്. ഞാൻ പ്രൊഡക്ഷൻ കൺട്രോളറാണല്ലോ, അതുകൊണ്ട് മമ്മൂക്ക എപ്പോളും എന്നോട് ഉടക്കാണ്. ഇയാള് ഉണ്ടാക്കുന്നത് ഞാൻ കാണട്ടെ എന്ന് പറഞ്ഞാണ് സീൻ കാണുന്നത്. മൂപ്പര് ചൂടാവുന്നത് കൊണ്ട് ഞാൻ ഒരു പുച്ഛ ഭാവത്തിൽ നിൽക്കുകയായിരുന്നു.
ആ സീൻ കണ്ട് മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഒക്കെ കൊണ്ടുപോയല്ലോ എന്ന് നമ്മളെ കുറിച്ച് തമാശ പറയുമ്പോഴൊക്കെ അതൊക്കെ കേൾക്കാൻ ആൾക്ക് ഇഷ്ടമാണ്. അത് ആസ്വദിക്കും അദ്ദേഹം. നാവിന്റെ പ്രശ്നമല്ലാതെ വേറൊന്നുമില്ല. അദ്ദേഹം ദയാശീലനും ഭക്ഷണം കൊണ്ടുവന്നാൽ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയുന്നയാളാണ്..
വെറുതെ മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും,ചൊറിയൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. നമ്മൾ എന്ത് പറഞ്ഞാലും പുള്ളി കേൾക്കും, വില്ലത്തരം കാണിച്ച് നടക്കുന്നത് പുള്ളിക്ക് ഇഷ്ടമാണ്. ഞാൻ മറ്റേ ആളെക്കാൾ മുകളിലാണെന്ന് കാണിക്കാനാണോയെന്ന് അറിയില്ല. പാവമാണ്. സിനിമയുടെ കഥ കേൾക്കുന്നത് മമ്മൂക്ക തന്നെയാണ്. വേറെ ആരുടെയും അഭിപ്രായം ചോദിക്കില്ല.
വേറൊരു സിനിമയുടെ കഥ പറയാൻ പോയപ്പോൾ ഓസ്ലർ സിനിമയുടെ കഥയെ കുറിച്ച് സംവിധായകനിൽ നിന്നും അറിഞ്ഞു. അപ്പോൾ അദ്ദേഹമാണത്രേ ഇങ്ങോട്ട് പറഞ്ഞത് വില്ലന്റെ കഥാപാത്രം ഞാൻ ചെയ്യാമെന്ന്. അത്തരമൊരു സ്വഭാവമൊക്കെയാണ് അദ്ദേഹത്തിന്. കണ്ണൻ പട്ടാമ്പി പറഞ്ഞു.
Discussion about this post