സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെയടുത്ത് പരാതിയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍.
. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടന്‍ കൂടിയായ മന്ത്രി. ”സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി പറഞ്ഞാല്‍ ഉടന്‍ നടപടി എടുത്തിരിക്കും. അതാണ് സ്വഭാവം. അതാണ് സിനിമയില്‍ അധികം അവസരം ഇല്ലാത്തത്”-ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ഉറപ്പുണ്ട്. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ശുപാര്‍ശയാണ് ജസ്റ്റിസ് ഹേമ നല്‍കിയത്. സിനിമാ സെറ്റുകളില്‍ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്. നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മള്‍ കേട്ടിട്ടുള്ളതാണ്. അതിലൊന്നും അഭിപ്രായം പറയുന്നില്ല.
റിപ്പോര്‍ട്ടില്‍ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. നിയമപരമായി പുറത്തുവന്നതാണ്. റിപ്പോര്‍ട്ടിലില്ലാത്തത് ഊഹമായി പറയേണ്ട കാര്യമില്ല. റിപ്പോര്‍ട്ടില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാല്‍, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു.
Discussion about this post