‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പ്രശസ്ത ടെലിവിഷന്‍ പരിപാടിയിലൂടെ 2011ല്‍ അഞ്ചുകോടി രൂപ നേടിയ ബിഹാര്‍ സ്വദേശി സുശീല്‍ കുമാറിനെ ആരും മറക്കാനിടയില്ല. എന്നാല്‍ കോടീശ്വരനായതിന് ശേഷം സുശീലിന്റെ ജീവിതം ദൗര്‍ഭാഗ്യങ്ങളുടേതായിരുന്നു. മദ്യപാനവും പുകവലിയും അദ്ദേഹത്തെ ബാധിച്ചു. പണം സൂക്ഷിച്ച് ചെലവഴിക്കുന്നതിലുള്ള അറിവില്ലായ്മയും സുശീലിനെ നേട്ടത്തില്‍ നിന്ന് നഷ്ടങ്ങളിലേക്കാണ് നയിച്ചത്. ഒരിക്കല്‍ തനിക്ക് കിട്ടിയ തുക മുഴുവന്‍ തന്നെ കബളിപ്പിച്ച് ഒട്ടേറെപ്പേര്‍ തട്ടിയെടുത്തതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുശീല്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ നിക്ഷേപങ്ങളും സംഭാവനകളുമെല്ലാം പണം മുഴുവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. പതിവായി പണം സംഭാവനയായി നല്‍കാന്‍ തുടങ്ങി. ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് പരിപാടികളില്‍ പങ്കെടുക്കുന്നത് പതിവാക്കി. ഈ ചെയ്യുന്നതെല്ലാം നല്ലതാണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരുന്നത്.
ഇതിന് പുറമെ മദ്യത്തിനും പുകവലിയിലും താത്പര്യം പ്രകടിപ്പിച്ചിരുന്ന ഒരു കൂട്ടം ആളുകളുമായി ചങ്ങാത്തം തുടങ്ങിയതോടെ സുനില്‍ കുമാറിന്റെ പതനം വേഗത്തിലായി. ഡല്‍ഹിയില്‍ ഒരാഴ്ചയോളം താമസിച്ച് ഒരു സംഘത്തിനോടൊപ്പം മദ്യപാനത്തിലും പുകവലിയിലും ഏര്‍പ്പെട്ടത് ലഹരിയോടുള്ള ആസക്തി വര്‍ധിപ്പിച്ചതായി സുനില്‍ കുമാര്‍ വെളിപ്പെടുത്തി.
സാമ്പത്തിക സ്ഥിതി മുഴുവന്‍ നശിച്ച അദ്ദേഹം പിന്നീട് വളരെക്കാലം പാല്‍ വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ഒരു മാധ്യമപ്രവര്‍ത്തകനോട് സുശീല്‍ കുമാര്‍ പ്രകോപിതനായി പെരുമാറിയിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതായി പാല്‍ വിറ്റ് ജീവിക്കുകയാണെന്ന് അദ്ദേഹം അന്ന് വെളിപ്പെടുത്തി.
ഒടുവില്‍ ഇപ്പോള്‍ വളരെ ശാന്തമായ ജീവിതം നയിക്കാന്‍ സുശീല്‍ കുമാര്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം അധ്യാപകവൃത്തിയിലേക്ക് തിരിച്ചിരിക്കുകയാണ്. പുതിയൊരു ജീവിതമാണ് ഇപ്പോള്‍ സുശീലിന് മുന്നിലുള്ള ലക്ഷ്യം.










Discussion about this post