Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽപോലും ഉണ്ടായി എന്ന യഥാർഥ്യത്തെ, രാഷ്ട്രീയലാക്കോടെ, എന്തിനാണ് മൂടി വയ്ക്കാൻ ശ്രമിയ്ക്കുന്നത്? ചോദ്യമുയർത്തി ഫാദർ വർഗീസ് വള്ളിക്കാട്ട്

by Brave India Desk
May 1, 2023, 02:18 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഇടുക്കി : ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന യാഥാർത്ഥ്യത്തെ എന്തിനാണ് മൂടി വെക്കാൻ ശ്രമിക്കുന്നതെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട്. ഈ വിഷയം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, നമ്മുടെ നാട്ടിൽ സമാധാനപരമായി ജീവിക്കുന്ന ആളുകൾ എന്തിനാണ് അതിനെതിരെ ഇറങ്ങിത്തിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.ഗ്ലോബൽ ടെററിസത്തിന്റെ സ്വാധീനം കേരളത്തിൽ വർധിച്ചുവരുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെങ്കിൽ, പിന്നെയെന്തിനാണ്, കേരളത്തിന്റെ ഖജനാവിൽനിന്നും ‘ഡീ-റാഡിക്കലൈസേഷനു’ വേണ്ടി കോടികൾ ചെലവിട്ടു എന്നു ചുമതലപ്പെട്ടവർ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരാഞ്ഞു. കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഫാദർ വർഗീസ് വള്ളിക്കാട്ട്.

ഫാദർ വർഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

നമ്മുടെ സമൂഹവും രാഷ്ട്രീയ പാർട്ടികളും അവരുടെ രീതികളും മാറുകയാണ്…
ഒരുകാര്യം ഉറപ്പാണ്. ഇന്ത്യയിലായാലും ലോകത്തെവിടെയായാലും തീവ്രവാദ രാഷ്ട്രീയത്തെ, പ്രത്യേകിച്ച് ആഗോളത്തലത്തിൽ അജണ്ടയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെയും അവയുടെ പ്രത്യയശാസ്ത്രത്തെയും പ്രതിരോധിച്ചുകൊണ്ടല്ലാതെ ഇനി ഒരു രാജ്യത്തിനും ജനതക്കും മുന്നോട്ടുപോകാനാവില്ല!

ഇതു ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു…
അതിന്റെ അലയൊലികൾ എല്ലായിടങ്ങളിലും ദൃശ്യമാണ്! ഏഷ്യയും യൂറോപ്പും മാത്രമല്ല മറ്റു ഭൂഘണ്ഡങ്ങളും ഈ മാറ്റത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്…
ഈ വിഷയം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, നമ്മുടെ നാട്ടിൽ സമാധാനപരമായി ജീവിക്കുന്ന ആളുകൾ എന്തിനാണ് അതിനെതിരെ ഇറങ്ങിത്തിരിക്കുന്നത്…?

മതത്തെ ഭീകരവാദവുമായി കൂട്ടിക്കെട്ടരുത് എന്നു പറയുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മത സംഘടനകളും പോലും, ലോകത്തെ നടുക്കിയ ഒരു ഭീകര പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ നാട്ടിൽപോലും ഉണ്ടായി എന്ന യഥാർഥ്യത്തെ, രാഷ്ട്രീയലാക്കോടെ, എന്തിനാണ് മൂടി വയ്ക്കാൻ ശ്രമിയ്ക്കുന്നത്?

ഗ്ലോബൽ ടെററിസത്തിന്റെ സ്വാധീനം കേരളത്തിൽ വർധിച്ചുവരുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെങ്കിൽ, പിന്നെയെന്തിനാണ്, കേരളത്തിന്റെ ഖജനാവിൽനിന്നും ‘ഡീ-റാഡിക്കലൈസേഷനു’ വേണ്ടി കോടികൾ ചെലവിട്ടു എന്നു ചുമതലപ്പെട്ടവർ പറയുന്നത്…?

നൂറുപേർ ഹജ്ജിനുപോയി എന്നു പറയുന്ന മനോഭാവത്തോടെയാണോ കേരളത്തിന്റെ നൂറിലേറെ യുവാക്കൾ ഒരു ഭീകര പ്രസ്ഥാനത്തിൽ ചേരാനയി പോയി, അവരിൽ പലരും കൊല്ലപ്പെട്ടു, പലരും ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്നു, പലരും എവിടെയുണ്ടെന്നോ ജീവിച്ചിരിക്കുന്നോ എന്നുപോലും അറിയില്ല എന്നതും നമ്മൾ കാണേണ്ടത്?
‘ക്രിസ്ത്യാനികളായി ജനിച്ച ജിഹാദികളല്ലേ, പെൺകുട്ടികളെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയത്, അതിനു മറ്റൊരു സമുദായത്തെ കുറ്റപ്പെടുത്താണോ’ എന്നൊരു പ്രബുദ്ധൻ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു! ക്രിസ്തീയ കുടുംബങ്ങളിൽ എന്നുമുതലാണ് അയാൾ പറഞ്ഞതരം കുട്ടികൾ ഉണ്ടായിത്തുടങ്ങിയത് എന്ന് ആർക്കെങ്കിലും അറിയുമോ? ക്രിസ്ത്യാനിക്കുട്ടികൾ അയാൾ പറഞ്ഞതരം ആൾക്കാരായി മാറുന്നത്, ഇടവക പള്ളിയിൽ വേദപാഠം പഠിച്ചിട്ടാണോ? വികാരിയച്ചൻമാരുടെ പ്രസംഗം കെട്ടിട്ടാണോ? മാതാപിതാക്കളിൽനിന്നു മതം പഠിച്ചിട്ടാണോ??? എന്തുതരം യുക്തിയിലാണ്, അതിനും ക്രിസ്ത്യാനികൾ ഉത്തരവാദികളകുന്നത്?

മറ്റൊരു പ്രബുദ്ധന്റെ ചോദ്യം ഇങ്ങനെയാണ്: ‘ലവ് ജിഹാദുണ്ട് എന്നു പറയുന്നതല്ലാതെ, അതിന്റെ കൃത്യമായ കണക്കുകൾ നിങ്ങൾ എന്തുകൊണ്ട് സമൂഹത്തിനു മുൻപിൽ വയ്ക്കുന്നില്ല?’ ഇതു വിഷയം, ഡേറ്റയുടെ ആധികാരികതയുടെ തലത്തിലേക്കു തിരിച്ചുവിട്ടു തടിത്തപ്പാനാണെങ്കിൽ, അത്ര കുഴപ്പമില്ല. എന്നാൽ, എൻ ഐ എ പോലുള്ള ഏജൻസികൾ അന്വേഷിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ട ഒരു വിഷയം, സമുദായങ്ങൾ പരസ്പരം കുറ്റാന്വേഷണം നടത്തി, നടപടി സ്വീകരിക്കണമെന്ന അത്യന്തം പ്രകോപനപരമായ തലത്തിലേക്കു തള്ളിവിട്ടു ലാഭമുണ്ടാക്കാമെന്ന രാഷ്ട്രീയ കൗശലമാണെങ്കിൽ, അത് അങ്ങേയറ്റം ഹീനമായ ഒന്നാണ് എന്നു പറയാതെ വയ്യാ.

സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള രാഷ്ട്രീയപ്പാർട്ടികളുടെ കിടമത്സരമാണ്, ഇത്തരം അപകടകരമായ ആവേശത്തിനും പരവേശത്തിനും പിന്നിലുള്ളത് എന്ന് ആർക്കാണ് ഇനിയും അറിയാത്തത്!
രാഷ്ട്രീയ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന ഒറ്റകാര്യമാണ് അവരുടെ സമുദായ ധൃവീകരണ ശ്രമങ്ങൾക്കും, പ്രീണന നാടകങ്ങൾക്കും പിന്നിലുള്ളത് എന്നു പറയാതെ വയ്യാ.

ഫാദർ വർഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Tags: Fr Varghese VallikkatKerala Terrorisislove jihadjihadiKerala Story
Share14
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies