റായ്പൂർ: വളർത്തുകോഴികൾക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഉടമയായ സ്ത്രീ. രത്തൻപൂർ സ്വദേശിനി ജാനകി ഭായ് ബിജ്വ്വാർ ആണ് സുരക്ഷ ആവശ്യപ്പട്ട് പോലീസിൽ പരാതി നൽകിയത്. കോഴികൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
നിരവധി കോഴികളെയാണ് ജാനകി വീട്ടിൽ വളർത്തുന്നത്. ഈ കോഴികളെ മോഷ്ടിക്കാൻ അയൽവാസികൾ ശ്രമിക്കുന്നുണ്ട്. ഇതിനാലാണ് സുരക്ഷ ആവശ്യപ്പെടുന്നത് എന്ന് പരാതിയിൽ പറയുന്നു. ഭുഗൽ, ദുർഗ എന്നിവരാണ് കോഴികളെ മോഷ്ടിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് രണ്ട് കിലോയോളം തൂക്കം വരുന്ന പൂവൻ കോഴിയെ കറിവയ്ക്കാൻ എടുത്തുകൊണ്ട് പോയി. കോഴിയെ കാണാതെ വന്നതോടെ താൻ അവരുടെ വീട്ടിലേക്ക് ഓടിപ്പോയി. നോക്കുമ്പോൾ കോഴി ഗുരുരതരമായി പരിക്കേറ്റ് കിടക്കുന്നു. ഇതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
രത്തൻപൂർ പോലീസിലാണ് ഇവർ പരാതി നൽകിയിട്ടുള്ളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും ഇരു വീട്ടുകാരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് ആദ്യം ശ്രമിക്കുന്നത് എന്നും പോലീസ് പറഞ്ഞു. ഇരു കൂട്ടരും സംസാരിക്കാൻ സന്നദ്ധരാണ് എങ്കിൽ ഈ പ്രശ്‌നം അങ്ങനെ പരിഹരിക്കാം. അല്ലെങ്കിൽ പരാതി അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post