നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കറുവപ്പട്ട. പൊടിയായും ഇത് വിപണിയിലെത്താറുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തിലുള്ള കറുവാപ്പട്ട പൊടിയില്‍ വന്‍ തോതിലുള്ള മായമാണ് കണ്ടെത്തിയിരിക്കുന്നത്. മാരകമായ ലെഡിന്റെ അംശം ഇതിലടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ഭക്ഷ്യവസ്തുവായി ഉപയോഗിച്ചാല്‍ കിഡ്‌നിയ്ക്കും കരളിനും ഹൃദയത്തിനുമെല്ലാം ഗുരുതര തകരാറുകള്‍ സംഭവിക്കും.
നിലവില്‍ 12 ബ്രാന്‍ഡുകളിലെ പൊടിയിലാണ് വന്‍തോതില്‍ ലെഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. പാരാസ്, ഇജിഎന്‍, മിമിസ് പ്രോഡക്ട്‌സ്, ബൗള്‍ ആന്‍ഡ് ബാസ്‌ക്കറ്റ്, റാണി ബ്രാന്‍ഡ്, സാറാ ഫുഡ്‌സ്, ത്രീ റിവേഴ്‌സ് , സ്‌പൈസി കിംഗ് തുടങ്ങി ഇന്റര്‍നാഷണല്‍ കമ്പനികളുടെ ലിസ്റ്റ് നീളുന്നു. ഇവയിലെല്ലാം വെച്ച് പാറാസ് ബ്രാന്‍ഡിലാണ് ലെഡിന്റെ അംശം ഏറ്റവും കൂടുതല്‍.
കരളിനും കിഡ്‌നിക്കും ഹൃദയത്തിനുമൊക്കെ ഉണ്ടാക്കുന്ന തകരാറിന് പുറമേ ലെഡിന് മറ്റ് ധാരാളം ദൂഷ്യവശങ്ങളുണ്ട്. കുട്ടികളെ ഇത് മാരകമായി തന്നെ ബാധിക്കും രക്തസമ്മര്‍ദ്ദത്തെ ഇത് കുത്തനെ ഉയര്‍ത്തും.ഗര്‍ഭിണികളില്‍ ഇത് ഗര്‍ഭഛിദ്രത്തിന് തന്നെ കാരണമാകുന്നു. കുട്ടികളില്‍ നാഢികളെയും തലച്ചോറിന്റെ വളര്‍ച്ചെയെയും വരെ ലെഡ് ബാധിക്കാം.
എന്നാല്‍ നല്ല കറുവാപ്പട്ട പോഷക സമൃദ്ധമാണ് നിരവധി ആരോഗ്യഗുണങ്ങള്‍ ഇത് ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്നു.
Discussion about this post