മനുഷ്യര്‍ നടത്തുന്ന പ്രകൃതി മലിനീകരണം നമുക്ക് തന്നെ വിനയായി വരുമെന്ന് പറയുന്നത് വെറുതെയല്ല. ആഗോളതാപനമായും വിവിധ തരം രോഗങ്ങളായുമെല്ലാം അവ മനുഷ്യസമൂഹത്തിന് മേല്‍ ദുരിതം വിതയ്ക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തല്‍ ഇതു സംബന്ധിച്ച് പങ്കുവെച്ചിരിക്കുകയാണ് ഗവേഷകര്‍. അന്തരീക്ഷ, വായു മലിനീകരണം വന്‍തോതിലുള്ള ഇടിമിന്നലിന് കാരണമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
വിര്‍ജിനിയയിലെ മാഡിസണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ വ്യത്യസ്തമായ പഠനത്തിന് പിന്നില്‍. ഇവര്‍ വാഷിംഗ്ടണ്‍ ഡിസിയിലും കാന്‍സസ് സിറ്റിയിലും കഴിഞ്ഞ 12 വര്‍ഷങ്ങളായി ഉണ്ടായ അഞ്ച് ലക്ഷത്തില്‍പ്പരം തണ്ടര്‍സ്‌ട്രോമുകളെക്കുറിച്ച് പഠനം നടത്തി. മലിനീകരണത്തിന്റെ കണികകള്‍ അതായത് എയ്‌റോസോളുകള്‍ ഇടിമിന്നലുമായി ബന്ധമുള്ളവയാണെന്ന് ഇവര്‍ കണ്ടെത്തി
മുമ്പ് എയ്‌റോസോളുകളും ഇടിമിന്നലുമായുള്ള ബന്ധത്തെക്കുറിച്ച് പഠനം നടന്നിരുന്നു എന്നാല്‍ അപ്പോഴൊന്നും ഇത്തരമൊരു കണ്ടെത്തലിലേക്ക് ശാസ്ത്രലോകം എത്തിയിരുന്നില്ല, മേഘത്തിന്റെ ന്യൂക്‌ളിയായി ഇത്തരം മലിനീകരണ കണികകള്‍ പ്രവര്‍ത്തിക്കുന്നു
ഇത് മേഘങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം വര്‍ധിപ്പിക്കുകയും തുടര്‍ച്ചയായുള്ള തീവ്രതയേറിയ ഇടിമിന്നലുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടുതല്‍ മിന്നലുകള്‍ ഉണ്ടാകുന്ന സമയം അന്തരീക്ഷത്തില്‍ അത്ര കണ്ട് മലിനീകരണമുണ്ടെന്ന് ചുരുക്കം.
പഠനത്തില്‍ രസകരമായ മറ്റ് ചില കണ്ടെത്തലുകളും ലഭിച്ചു: വ്യാഴാഴ്ചകളില്‍ രണ്ട് സ്ഥലങ്ങളിലും ഇടിമിന്നല്‍ ഏറ്റവും സാധാരണമായിരുന്നു. തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഇടിമിന്നലിനുള്ള ഏറ്റവും ശാന്തമായ ദിവസമായിരുന്നു, കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ചയായിരുന്നു.
അന്തരീക്ഷത്തില്‍ ഏറ്റവുമധികം ഊര്‍ജം ഉണ്ടായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. കൂടാതെ താപനില, ഈര്‍പ്പം തുടങ്ങിയ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് തന്നെയാണ് മിന്നലാക്രമണങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്.
അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റക്കുറച്ചിലുകള്‍ എങ്ങനെയാണ് കാലാവസ്ഥാ പാറ്റേണുകളെ പുനര്‍നിര്‍മ്മിക്കുന്നത് എന്നതിനെ കുറിച്ച് ഇത് നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം.
അതുപോലെ തന്നെ നഗരപ്രദേശങ്ങളില്‍ മലിനീകരണം കൂടുതലായതിനാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലായിരിക്കും. അതിനാല്‍ തന്നെ മലിനീകരണത്തോത് കുറയ്‌ക്കേണ്ടത് അനിവാര്യമായ ഒന്നാണെന്ന് ഗവേഷകര്‍ പറയുന്നു. നമുക്ക് മാത്രമല്ല വരും തലമുറയ്ക്ക് കൂടി ജീവിക്കേണ്ടതാണെന്ന ഓര്‍മ്മ വേണം.
Discussion about this post