ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമം. കുശിനഗറിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതി അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
18 കാരിയായ പെൺകുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ദിലീപ് എന്ന ഹിന്ദു പേരിൽ ആയിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുത്തത്. ഇതിന് ശേഷം ഇയാൾ പ്രണയം ആണെന്ന് പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. ഹിന്ദുവായതിനാൽ പെൺകുട്ടിയും ഇതിന് അനുകൂല മറുപടി നൽകി.
ഒരിക്കൽ ഇയാളെ കാണാനെത്തിയ പെൺകുട്ടിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ അമാൻ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഇത് കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയില്ല. ഇതോടെ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ പെൺകുട്ടിയും കുടുംബവും ഇത് അവഗണിച്ചു. ഇതോടെ ഈ മാസം രണ്ടിന് കുട്ടിയെ അമാനും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ടൗണിലേക്ക് കഴിക്കാനായി ചിപ്‌സ് വാങ്ങാൻ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്.
പെൺകുട്ടിയെ നേപ്പാളിലെ വേശ്യാലയത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post