സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ നിര്‍മ്മിക്കാന്‍ പലരും സ്വന്തം ജീവന്‍ തന്നെ പണയം വെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വളരെ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ആഡംബര വാഹനമായ പോര്‍ഷെയും എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തന്നെ സിഗരറ്റ് കത്തിക്കാന്‍ ശ്രമിക്കുകയാണ് ഒരു യുവാവ്, അയാള്‍ക്ക് സംഭവിക്കുന്നതെന്താണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പോര്‍ഷെയുടെ എക്‌സ്‌ഹോസ്റ്റിന്റെ തൊട്ടരുകില്‍ വളരെ അപകടകരമായ വിധത്തിലാണ് ഇയാള്‍ സിഗരറ്റ് പിടിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് സിഗരറ്റ് കത്തിക്കാനായെങ്കിലും കൂട്ടത്തില്‍ അയാളുടെ കൈക്കും മാരകമായി പൊള്ളലേറ്റു. വീഡിയോയ്ക്ക് രസകരമായ തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്.എന്താണ് സിഗരറ്റ് കത്തിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി സ്‌മോക്കിംഗ് ഈസ് ഇന്‍ജുറിയസ് ടു ഹെല്‍ത്ത് എന്നാണ് ഹെഡ്‌ലൈന്‍.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരും ഇത് അനുകരിക്കരുതെന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. കാരണം ഇത് വളരെ അപകടകരമായ കാര്യമാണ്. വ്യൂസ് കണ്ട് പലരും ഇത് അനുകരിക്കാനുള്ള സാധ്യതയുണ്ട്.
View this post on Instagram
Discussion about this post